ഒരു ദിവസം മുന്നേ തന്നെ ഇലവൻ പ്രഖ്യാപിച്ച് സ്കലോണി, അർജന്റൈൻ ടീമിൽ ഒരു മാറ്റം !
വേൾഡ് കപ്പ് യോഗ്യത പോരാട്ടങ്ങളിൽ നാലാം മത്സരത്തിൽ അർജന്റീന പെറുവിനെ നേരിടാനൊരുങ്ങുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം ആറ് മണിക്ക് പെറുവിന്റെ മൈതാനത്ത് വെച്ചാണ് മത്സരം.നിരവധി പ്രതിസന്ധികൾക്കിടയിലൂടെയാണ് പെറു കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക-സാമൂഹികപ്രതിസന്ധികളാണ് പെറുവിനെ അലട്ടുന്നത്. ഇതിനെ തുടർന്ന് പെറുവിലുടനീളം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഏതായാലും ഇന്നലെ അർജന്റൈൻ ടീം പെറുവിലെത്തിയിട്ടുണ്ട്. മാത്രമല്ല മത്സരത്തിന് ഒരുദിവസം മുന്നേ തന്നെ സ്കലോണി ആദ്യ ഇലവൻ പുറത്ത് വിടുകയും ചെയ്തു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സ്കലോണി പെറുവിനെ നേരിടാനുള്ള ഇലവൻ പുറത്ത് വിട്ടത്. അർജന്റൈൻ ടീം ആത്മവിശ്വാസത്തിലാണ് എന്നുള്ളതിന് തെളിവാണ് സ്കലോണി ഇന്നലെ തന്നെ പുറത്ത് വിട്ട ആദ്യഇലവൻ.
🇦🇷En medio de la crisis social, Argentina ya está en Lima🇵🇪
— TyC Sports (@TyCSports) November 17, 2020
Mientras la situación sociopolítica en la capital peruana no cesa, el equipo de Lionel Scaloni arribó al país para enfrentar mañana a los de Gareca por las Eliminatoriashttps://t.co/QqhVqZRqz2
പരിക്ക് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന നിക്കോളാസ് ടാഗ്ലിയാഫിക്കോ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ പകരമായി കളിച്ചിരുന്ന നിക്കോളാസ് ഗോൺസാലസിനെ സ്കലോണി ടീമിൽ നിന്നും ഒഴിവാക്കിയിട്ടില്ല. മറിച്ച് ലുകാസ് ഒകമ്പസിനെയാണ് സ്കലോണി ആദ്യ ഇലവനിൽ നിന്നും നീക്കം ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ ഗോൺസാലസ് മിന്നും പ്രകടനം നടത്തിയിരുന്നു. ടീമിന്റെ സമനില ഗോൾ പിറന്നത് ഗോൺസാലസിൽ നിന്നായിരുന്നു. അത്കൊണ്ട് തന്നെ താരത്തെ സ്കലോണി നിലനിർത്തുകയായിരുന്നു. മധ്യനിരയിൽ ആയിരിക്കും താരത്തെ കളിപ്പിക്കുക. മറ്റു മാറ്റങ്ങൾ ഒന്നും തന്നെ ടീമിൽ വരുത്തിയിട്ടില്ല. പെറുവിനെ നേരിടാനുള്ള അർജന്റീനയുടെ ഇലവൻ ഇങ്ങനെയാണ്..
Franco Armani; Gonzalo Montiel, Lucas Martínez Quarta, Nicolás Otamendi, Nicolás Tagliafico; Rodrigo De Paul, Leandro Paredes, Giovani Lo Celso, Nicolás González; Lautaro Martínez and Lionel Messi.
#SelecciónMayor @lioscaloni: "El equipo está confirmado. Iremos con Armani; Montiel, Martínez Quarta, Otamendi, Tagliafico; De Paul, Paredes, Lo Celso; Nico González, Messi y Lautaro Martínez".
— Selección Argentina 🇦🇷 (@Argentina) November 16, 2020