ഒരു ദിവസം ക്രിസ്റ്റ്യാനോയെ പോലെയാവുക എന്നതാണ് ഓരോ കുട്ടിയുടെയും സ്വപ്നം :ടോട്ടി ഗോമസ്
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിക്കൊണ്ട് വാഴ്ത്തപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ്ബ് ലെവലിലും ഇന്റർനാഷണൽ ലെവലിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. ദീർഘകാലമായി പോർച്ചുഗലിന്റെ ദേശീയ ടീമിലെ പ്രധാനപ്പെട്ട സാന്നിധ്യം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. പോർച്ചുഗലിൽ മാത്രമല്ല,ലോകത്തിന്റെ എല്ലാ ഭാഗത്തും ആരാധകരെ സൃഷ്ടിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
പോർച്ചുഗീസ് താരമായ ടോട്ടി ഗോമസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പോർച്ചുഗീസ് ദേശീയ ടീമിൽ അരങ്ങേറാനുള്ള ഭാഗ്യം താരത്തിന് ഇപ്പോൾ ലഭിച്ചു കഴിഞ്ഞു.റൊണാൾഡോയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ക്രിസ്റ്റ്യാനോയെ പോലെയാവുക എന്നതാണ് ഓരോ കുട്ടിയുടെയും സ്വപ്നം എന്നാണ് ഗോമസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
Toti Gomes (Wolves player):
— Al Nassr Zone (@TheNassrZone) March 6, 2024
“I am grateful to Roberto Martinez for the opportunity and confidence to play for the national team.
All the children look to Cristiano as a role model and reference.
Every child dreams of being like Cristiano Ronaldo one day.” pic.twitter.com/D1B7GXdiBV
” ആദ്യമായി പോർച്ചുഗൽ ദേശീയ ടീമിലേക്ക് എനിക്ക് അവസരം നൽകിയ റോബർട്ടോ മാർട്ടിനസിനോട് ഞാൻ നന്ദി പറയുന്നു. എല്ലാ കുട്ടികളും റോൾ മോഡൽ ആയിക്കൊണ്ടും റഫറൻസ് ആയിക്കൊണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നോക്കുന്നത്.ക്രിസ്റ്റ്യാനോയെ പോലെയാവുക എന്നുള്ളതാണ് ഓരോ കുട്ടിയുടെയും സ്വപ്നം.അദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ്.ഞാൻ എത്തിയ സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തിലും യുവ താരങ്ങളുടെ കാര്യത്തിലും അദ്ദേഹം ഇപ്പോഴും ശ്രദ്ധ നൽകും.എല്ലാവരും ഓക്കെയാണ് എന്ന് ഉറപ്പുവരുത്തുക അദ്ദേഹമാണ്. ഡ്രസ്സിംഗ് റൂമിൽ അദ്ദേഹം വളരെ തമാശക്കാരനും ആണ്. മാത്രമല്ല ചില സമയത്ത് DJ അവൻ അദ്ദേഹം ആഗ്രഹിക്കാറുണ്ട് “ഇതാണ് ഗോമസ് പറഞ്ഞിട്ടുള്ളത്.
ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങൾ പോർച്ചുഗൽ കളിക്കുന്നുണ്ട്. എതിരാളികൾ സ്വീഡനും സ്ലോവേനിയയുമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുന്ന യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്ന് കൂടിയാണ് പോർച്ചുഗൽ.