ഒരു താരത്തിന്റെ കാര്യം സംശയത്തിൽ, മൂന്ന് താരങ്ങളില്ലാതെ പരിശീലനം നടത്തി ബ്രസീൽ!
കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനലിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. ചിലിയാണ് ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം ശനിയാഴ്ച്ച പുലർച്ചെ 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിലാണിപ്പോൾ ബ്രസീലിയൻ ടീം. മൂന്ന് താരങ്ങൾ ഇല്ലാതെയാണ് കഴിഞ്ഞ ദിവസം ബ്രസീൽ പരിശീലനം നടത്തിയത്. ഡിഫൻഡർമാരായ എഡർ മിലിറ്റാവോ, റെനാൻ ലോദി, ലിയോ ഒർടിസ് എന്നിവരാണ് പരിശീലനം നടത്താതിരുന്നത്. പരിക്ക് മൂലമാണ് ലോദിക്ക് പരിശീലനം നഷ്ടമായതെങ്കിൽ ഒർടിസും മിലിറ്റാവോയും വിശ്രമത്തിലേർപ്പെടുകയായിരുന്നു.
Seleção treina sem três jogadores e ainda não tem escalação definida para enfrentar o Chile
— ge (@geglobo) June 29, 2021
Tite comanda trabalhos de posse de bola, trocas de passes e finalizações na Granja Comaryhttps://t.co/uaVjmklreX
ചിലിക്കെതിരെയുള്ള മത്സരത്തിൽ റെനാൻ ലോദി കളിക്കുന്ന കാര്യം സംശയമാണ്.കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ ലോദിയുടെ ഇടുപ്പിന് ചെറിയ രീതിയിൽ ഉള്ള പരിക്കേറ്റിരുന്നു.താരം ഇപ്പോൾ ചികിത്സയിൽ ആണെന്നും പരിശീലനത്തിന് തയ്യാറായിട്ടില്ല എന്നുമാണ് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ അറിയിച്ചത്. അതേസമയം ടീമിനൊപ്പം ഇപ്പോൾ ചേർന്നതിനാലാണ് ഒർടിസ് പരിശീലനത്തിന് എത്താതിരുന്നത്.മിലിറ്റാവോയാവട്ടെ മസിലിന് ചില അസ്വസ്ഥതകൾ ഉള്ളതിനാൽ വിശ്രമം ആവിശ്യപ്പെടുകയായിരുന്നു. അതേസമയം ചിലിക്കെതിരെയുള്ള ഇലവൻ ടിറ്റെ തീരുമാനിച്ചിട്ടില്ല എന്നാണ് ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലത്തെ പരിശീലനത്തിലെ രണ്ട് ഇലവനുകൾ ഇങ്ങനെയാണ്..
Team without vest: Weverton, Émerson, Marquinhos and Alex Sandro; Fabinho, Fred and Roberto Firmino; Éverton Cebolinha, Vini Júnior and Neymar.
Team with vest: Ederson, Danilo, Thiago Silva and Casemiro; Douglas Luiz, Lucas Paquetá and Everton Ribeiro; Gabriel Jesus, Gabigol and Richarlison.