ഒരു ഘട്ടത്തിൽ ഫുട്ബോൾ നിർത്താൻ പോലും ആലോചിച്ചു, നെയ്മറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

2017-ലെ ട്രാൻസ്ഫർ ജാലകംത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ വേൾഡ് റെക്കോർഡ് തുകക്ക് എഫ്സി ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിൽ എത്തിയത്. എന്നാൽ നെയ്മർക്ക്‌ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പലപ്പോഴും നെയ്മറെ പരിക്കുകൾ വേട്ടയാടി. തുടർന്ന് ഒട്ടേറെ വിമർശനങ്ങളും പഴികളും നെയ്മർക്ക്‌ ഏറ്റുവാങ്ങേണ്ടി വന്നു. പിഎസ്ജി ആരാധകർക്കിടയിൽ നിന്ന് തന്നെ നെയ്മർക്ക്‌ അപമാനങ്ങൾ സഹിക്കേണ്ടി വന്നിരുന്നു. ഈയൊരു ഘട്ടത്തിൽ താൻ ഫുട്ബോൾ പോലും നിർത്താൻ ആലോചിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മർ. കഴിഞ്ഞ ദിവസം ഗാഫറിന് നൽകിയ അഭിമുഖത്തിലാണ് നെയ്മറുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എന്നാൽ താൻ ഇവിടെ എത്താൻ എടുത്ത കഷ്ടപാടുകൾ ഓർത്തു കൊണ്ട് താൻ തീരുമാനത്തിൽ നിന്നും പിന്തിരിയുകയായിരുന്നുവെന്നും നെയ്മർ കൂട്ടിച്ചേർത്തു.

” എനിക്കൊരിക്കലും ഫുട്ബോളിനോടുള്ള പാഷൻ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ കളി നിർത്തിയാലോ എന്ന് ആലോചിച്ച സന്ദർഭങ്ങൾ വരെ എനിക്കുണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാൻ എന്നോട് തന്നെ ചോദിച്ചു, അവർക്ക് ഇഷ്ടപ്പെടാതെ ഞാൻ എന്തിന് ഇങ്ങനെ കളിക്കണമെന്ന്? ഞാൻ വീട്ടിൽ എത്തിയ ശേഷം ഇതിനെ കുറിച്ച് തലപുകഞ്ഞു ആലോചിച്ചു. പിന്നീട് ഞാൻ ഈ നിലയിൽ എത്താൻ വേണ്ടി അനുഭവിച്ച കഷ്ടപാടുകൾ ഓർമ്മിച്ചു. ഞാൻ ഫുട്ബോളിനോട് വെച്ച് പുലർത്തുന്ന സ്നേഹം എന്നെ ശാന്തനാക്കി. അതന്നെ യാഥാർഥ്യത്തിലേക്ക് തിരിച്ചു കൊണ്ട് വരികയും ചെയ്തു. ഞാൻ ഒരിക്കലും സമ്മർദ്ദങ്ങൾക്ക്‌ വഴങ്ങുന്ന വ്യക്തിയല്ല. ബ്രസീലിലെയും പിഎസ്ജിയിലെയും പത്താം നമ്പർ സ്ഥാനത്തെ ഞാൻ കൈകാര്യം ചെയ്യാറുണ്ട്. ധീരനായ വ്യക്തി തന്നെയാണ് ഞാൻ. എനിക്കെപ്പോഴും മുതൽക്കൂട്ട് ധൈര്യം തന്നെയാണ് ” നെയ്മർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *