ഒരുപാട് സന്തോഷം: പിറന്നാൾ സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ!

ഫെബ്രുവരി അഞ്ചാം തീയതിയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 39ആം ജന്മദിനം ആഘോഷിച്ചത്. ലോകമെമ്പാടുമുള്ള ക്രിസ്റ്റ്യാനോ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരുന്നു. താരത്തിന്റെ ക്ലബ്ബായ അൽ നസ്റും വിപുലമായ രീതിയിൽ തന്നെ ജന്മദിനം ആഘോഷിച്ചിരുന്നു. മാത്രമല്ല മുൻ ക്ലബ്ബുകൾ എല്ലാവരും തന്നെ തങ്ങളുടെ ഇതിഹാസത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു.

ഇതിന് പിന്നാലെ ഒരു സന്ദേശം തന്റെ ഇൻസ്റ്റാഗ്രാമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ചിട്ടുണ്ട്. സന്തോഷം രേഖപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മാത്രമല്ല എല്ലാവരും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നന്ദി പറയുകയും ചെയ്തിട്ടുണ്ട്. തന്റെ കുടുംബത്തിനൊപ്പമുള്ള ഒരു ചിത്രമാണ് ക്രിസ്റ്റ്യാനോ പങ്കുവെച്ചിട്ടുള്ളത്.അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

” സാധ്യമായ ഏറ്റവും മികച്ച രീതിയിൽ എന്റെ 39ആം ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷമുള്ളവനാണ്.എന്റെ കുടുംബത്തോടൊപ്പം എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞു, കൂടാതെ ട്രെയിനിങ് പിച്ചിൽ വെച്ചും എനിക്കെന്റെ ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞു. നിങ്ങളുടെ എല്ലാവരുടെയും സന്ദേശങ്ങൾക്കും ആശംസകൾക്കും നന്ദി ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എഴുതിയിരിക്കുന്നത്.

നിലവിൽ അൽ നസ്ർ ക്ലബ്ബിനോടൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്.റിയാദ് സീസൺ കപ്പിന്റെ ഫൈനൽ മത്സരത്തിൽ അൽ ഹിലാലും അൽ നസ്റും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈയൊരു മത്സരം നടക്കുക.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *