ഒരുകാലത്തും മെസ്സി-ക്രിസ്റ്റ്യാനോ എന്നിവരുടെ അടുത്തെത്താൻ എംബപ്പേ-ഹാലന്റ് എന്നിവർക്ക് കഴിയില്ല ലൂയിസ് സാഹ!
ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളായി കൊണ്ട് വിലയിരുത്തപ്പെടുന്നവരാണ് ഏർലിംഗ് ഹാലന്റും കിലിയൻ എംബപ്പേയും. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ പിൻഗാമികളായി കൊണ്ട് പലരും ഇവരെ പരിഗണിക്കപ്പെടുന്നുണ്ട്. പതിവ് പോലെ രണ്ടുപേരും മികച്ച പ്രകടനം ഈ സീസണിൽ നടത്തിയിട്ടുണ്ട്. അതേസമയം മെസ്സിയും റൊണാൾഡോയും ഇപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ലൂയിസ് സാഹ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.അതായത് ഒരു കാലത്തും മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ അടുത്തുപോലും എത്താൻ എംബപ്പേ-ഹാലന്റ് എന്നിവർക്ക് കഴിയില്ല എന്നാണ് സാഹ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്തുകൊണ്ടാണ് ലയണൽ മെസ്സിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഇത്രയധികം ആരാധകർ എന്നത് എനിക്ക് കൃത്യമായി മനസ്സിലാകും.നിങ്ങൾക്ക് ആ രണ്ടു താരങ്ങളെയും വേർപിരിക്കാൻ സാധിക്കില്ല.കാരണം രണ്ടുപേരും അസാധാരണമായ താരങ്ങളാണ്.രണ്ടുപേരും രണ്ട് വ്യത്യസ്ത താരങ്ങളാണ്,വ്യത്യസ്ത ശൈലികളാണ് ഇരുവർക്കും ഉള്ളത്. അവർ നൽകിയതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് അവരിൽ നിന്നും ആവശ്യപ്പെടാൻ സാധിക്കില്ല.എംബപ്പേക്കും ഹാലന്റിനും അടുത്ത 10 വർഷക്കാലം ഫൈറ്റ് ചെയ്യാം. പക്ഷേ ഒരിക്കലും മെസ്സി,റൊണാൾഡോ എന്നിവരുടെ അടുത്തുപോലും എത്താൻ അവർക്ക് കഴിയില്ല. മെസ്സി, റൊണാൾഡോ എന്നിവർക്കൊപ്പം എത്താൻ ഈ രണ്ടു താരങ്ങളും തങ്ങളുടെ കരിയറിൽ ഉടനീളം ഓരോ സീസണിലും 50ൽ പരം ഗോളുകൾ നേടണം. അത് അസാധ്യമായ കാര്യമാണ് ” ഇതാണ് സാഹ പറഞ്ഞിട്ടുള്ളത്.
കിലിയൻ എംബപ്പേ ഇപ്പോൾ റയൽ മാഡ്രിഡിൽ എത്തിയിട്ടുണ്ട്. രണ്ട് താരങ്ങൾക്കും ഇപ്പോൾ ശക്തമായ ടീമുകളും സഹതാരങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ എംബപ്പേയും ഹാലന്റും തമ്മിലുള്ള പോരാട്ടം വർദ്ധിക്കുകയാണ് ചെയ്യുക