ഒഫീഷ്യൽ: ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു.
വരുന്ന ജൂൺ മാസത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക.ജൂൺ പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ഗിനിയയാണ് ബ്രസീലിന്റെ എതിരാളികൾ. സ്പയിനിലെ ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക. പിന്നീട് 3 ദിവസങ്ങൾക്ക് ശേഷം സെനഗലിനെ ബ്രസീൽ നേരിടും.പോർച്ചുഗല്ലിലെ ലിസ്ബണിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഈ രണ്ടു മത്സരങ്ങളിലും ബ്രസീലിനെ പരിശീലിപ്പിക്കുക താൽക്കാലിക പരിശീലകനായ റാമോൻ മെനസസാണ്.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിന്റെ താൽക്കാലിക പരിശീലകനായ റാമോൻ മെനസസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കും അദ്ദേഹം പ്രാധാന്യം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി സൂപ്പർതാരങ്ങൾ ടീമിൽ നിന്ന് പുറത്തു പോയിട്ടുമുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്മർ ടീമിൽ ഇല്ല. കൂടാതെ റാഫിഞ്ഞയും ആന്റണിയും അടങ്ങുന്ന പല താരങ്ങൾക്കും ടീമിൽ ഇടമില്ല.സ്‌ക്വാഡ് താഴെ നൽകുന്നു.
🚨Official:
— Brasil Football 🇧🇷 (@BrasilEdition) May 28, 2023
The Brazil squad for June. pic.twitter.com/ZjyEnhU0kl
Goalkeepers: Alisson (Liverpool), Ederson (Manchester City) and Weverton (Palmeiras)
Full-backs: Danilo (Juventus), Wanderson (Monaco), Alex Telles (Sevilla) and Ayrton Lucas (Flamengo)
Defenders: Ibañez (Roma), Éder Militão (Real Madrid), Marquinhos (PSG) and Nino (Fluminense)
Midfielders: André (Fluminense), Bruno Guimarães (Newcastle), Casemiro (Manchester United), Joelinton (Newcastle), Lucas Paquetá (West Ham) and Raphael Veiga (Palmeiras)
Forwards: Malcom (Zenit), Pedro (Flamengo), Richarlison (Tottenham), Rodrygo (Real Madrid), Rony (Palmeiras) and Vini Jr (Real Madrid).