ഒഫീഷ്യൽ : പോർച്ചുഗല്ലിന് വേണ്ടി കളിക്കുന്നത് ഉപേക്ഷിച്ച് ലിവർപൂൾ സൂപ്പർതാരം.
പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന്റെ യുവ സൂപ്പർതാരമാണ് ഫാബിയോ കാർവാൽഹോ. ഈ സീസണിലായിരുന്നു അദ്ദേഹം ഫുൾഹാമിനോട് വിട പറഞ്ഞുകൊണ്ട് ലിവർപൂളിൽ എത്തിയത്.ലിവർപൂളിന് വേണ്ടി മത്സരങ്ങൾ കളിക്കാനും ഗോളുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.
മുമ്പ് ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിരുന്നു. പിന്നീട് പോർച്ചുഗലിന്റെ അണ്ടർ 21 ടീമുകൾക്ക് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ നാലു മത്സരങ്ങൾ കാർവാൽഹോ പോർച്ചുഗല്ലിന്റെ അണ്ടർ 21 ടീമിന് വേണ്ടി കളിച്ചിരുന്നു. മാത്രമല്ല വരുന്ന മത്സരങ്ങൾക്കുള്ള അണ്ടർ 21 ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
Fábio Carvalho abdicou de representar a seleção sub-21 de Portugal, anunciou a FPF. pic.twitter.com/e3dbWUkpwg
— B24 (@B24PT) November 15, 2022
എന്നാൽ പോർച്ചുഗലിന്റെ സീനിയർ ടീമിൽ ഇടം നേടാൻ ഇതുവരെ ഈ യുവ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ പോർച്ചുഗല്ലിന്റെ അണ്ടർ 21 ടീമിനെ വേണ്ടി കളിക്കുന്നത് ഇദ്ദേഹം നിർത്തലാക്കിയിട്ടുണ്ട്.പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുള്ളത്.പോർച്ചുഗല്ലിന്റെ അണ്ടർ 21 ടീമിനെ വേണ്ടി കളിക്കുന്നത് ഉപേക്ഷിക്കുകയാണ് എന്നുള്ളത് SMS മുഖേനയാണ് ഈ താരം പോർച്ചുഗല്ലിനെ അറിയിച്ചിട്ടുള്ളത്.
ഏതായാലും വളരെ പ്രതിഭാധനനായ ഒരു താരമാണ് ഫാബിയോ കാർവാൽഹോ. എന്തുകൊണ്ടാണ് പോർച്ചുഗലിന് വേണ്ടി കളിക്കുന്നത് അദ്ദേഹം ഉപേക്ഷിച്ചത് എന്നുള്ളത് വ്യക്തമല്ല. ഇനി പോർച്ചുഗലിന്റെ സീനിയർ ടീമിന് വേണ്ടി കളിക്കുമോ അതല്ലെങ്കിൽ മറ്റേതെങ്കിലും ദേശീയ ടീമിൽ കളിക്കുമോ എന്നുള്ളതൊന്നും വ്യക്തമല്ല.