ഒഫീഷ്യൽ: അർജന്റൈൻ സൂപ്പർ താരം വേൾഡ് കപ്പിൽ നിന്നും പുറത്ത്!
ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി ഏൽപ്പിച്ചുകൊണ്ട് സൂപ്പർ താരം ജിയോവാനി ലോ സെൽസോ വേൾഡ് കപ്പിൽ നിന്നും പുറത്തായി. താരത്തിന്റെ ക്ലബ്ബായ വിയ്യാറയൽ തന്നെ ഇക്കാര്യം ഒഫീഷ്യലായി സ്ഥിരീകരിക്കുകയായിരുന്നു. പരിക്ക് മൂലം പുറത്തിരിക്കുന്ന ലോ സെൽസോക്ക് ശസ്ത്രക്രിയ ആവശ്യമാണ് എന്ന് അറിയിച്ചതോടുകൂടിയാണ് വേൾഡ് കപ്പിൽ നിന്നും പൂർണ്ണമായും പുറത്തായത്.
താരത്തിനു വേണ്ടി അവസാനം വരെ കാത്തിരിക്കും എന്നുള്ള കാര്യം അർജന്റീനയുടെ പരിശീലകൻ സ്‌കലോനി പറഞ്ഞിരുന്നു. ഈ പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടായിരുന്നു അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം ഇത്രയധികം വൈകിയതും. വേൾഡ് കപ്പിൽ പങ്കെടുക്കാൻ തന്നെയായിരുന്നു ലോ സെൽസോ ആഗ്രഹിച്ചിരുന്നത്. എന്നാൽ ശസ്ത്രക്രിയ ചെയ്യാതെ മറ്റു മാർഗങ്ങളില്ല എന്ന് വ്യക്തമായതോടുകൂടിയാണ് താരത്തിന് പുറത്തിരിക്കേണ്ടി വന്നത്.
🚨🇦🇷 [CONFIRMADO] Giovanni Lo Celso SE PIERDE Qatar 2022 por lesión.
— Sudanalytics (@sudanalytics_) November 8, 2022
El dolor es total. 💔 pic.twitter.com/MFo1LBsj9j
അർജന്റീനയുടെ മധ്യനിരയിലെ വളരെ പ്രധാനപ്പെട്ട താരമാണ് ലോ സെൽസോ.താരം ഇല്ലാത്തത് അർജന്റീനക്ക് വലിയ തിരിച്ചടിയാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഇല്ല. അർജന്റീനയുടെ ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യമായിരുന്നു ലോ സെൽസോ. തരം ഇല്ലാത്തതുകൊണ്ട് മറ്റു മാർഗ്ഗങ്ങളിലേക്ക് സ്‌കലോനിക്ക് നീങ്ങേണ്ടിവരും.
മറ്റൊരു സൂപ്പർതാരമായ പൗലോ ഡിബാലയും പരിക്കിന്റെ പിടിയിലാണ്. എന്നാൽ അദ്ദേഹം അതിൽ നിന്നും മുക്തി നേടി വരുന്നുണ്ട്.വേൾഡ് കപ്പിന് അദ്ദേഹം തയ്യാറാക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും മിഡ്ഫീൽഡിൽ ഇനി മറ്റു താരങ്ങളെ സ്കലോനി പരീക്ഷിച്ചേക്കും. ആരായിരിക്കും ആദ്യ ലെവൽ കളിക്കുക എന്നുള്ളത് വ്യക്തമല്ല.മാക്ക് ആലിസ്റ്ററെ കളിപ്പിക്കണം എന്നുള്ള ആവശ്യം ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.