ഒഫീഷ്യൽ : അർജന്റീനയുടെ അടുത്ത മാസത്തെ മത്സരങ്ങൾ നിശ്ചയിക്കപ്പെട്ടു!
ലോക ചാമ്പ്യന്മാരായ അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷവും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളിലും മികച്ച വിജയം തന്നെ നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. അർജന്റീനയിൽ വെച്ചായിരുന്നു ആ മത്സരങ്ങൾ നടത്തിയിരുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ കിരീടനേട്ടം ആഘോഷിക്കുകയും ചെയ്തിരുന്നു.
അടുത്ത ജൂൺ മാസത്തിൽ ഏഷ്യൻ പര്യടനമാണ് അർജന്റീന നടത്തുക. രണ്ട് സൗഹൃദമത്സരങ്ങളാണ് അർജന്റീന കളിക്കുക എന്നുള്ള കാര്യം അർജന്റീന ഫുട്ബോൾ അസോസിയേഷൻ തന്നെ ഒഫീഷ്യൽ ആയി കൊണ്ട് അറിയിച്ചിട്ടുണ്ട്. ജൂൺ പതിനഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ചൈനയിലെ ബെയ്ജിങ്ങിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുകയൊന്നും AFA സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 19 ആം തീയതി നടക്കുന്ന മത്സരത്തിൽ ഇന്തോനേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഈ രണ്ട് മത്സരങ്ങളാണ് അടുത്ത മാസം കളിക്കാൻ അർജന്റീന തീരുമാനിച്ചിട്ടുള്ളത്.
#SelecciónMayor Gira Asia 2023
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) May 22, 2023
Amistosos confirmados:
15/06 vs @Socceroos en Beijing.
19/06 vs #Indonesia en Yakarta.
¡Vamos Selección! 🇦🇷💙 pic.twitter.com/0FJwEZ83uH
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ ഒരിക്കൽ കൂടി രണ്ട് ടീമുകളും മുഖാമുഖം വരികയാണ്. ഏതായാലും ഈ രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടുക എന്നുള്ളത് തന്നെയായിരിക്കും അർജന്റീനയുടെ ലക്ഷ്യം. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അധികം വൈകാതെ തന്നെ സ്കലോണി പ്രഖ്യാപിച്ചേക്കും. ഇത്തവണയും കൂടുതൽ യുവ താരങ്ങൾക്ക് അദ്ദേഹം അവസരം നൽകാൻ സാധ്യതയുണ്ട്.