ഒഫീഷ്യൽ,ഡി മരിയ പോർച്ചുഗലിൽ തന്നെ കളിക്കും!

അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. ഒരു വർഷത്തെ കോൺട്രാക്ടിലായിരുന്നു അദ്ദേഹം ഒപ്പു വച്ചിരുന്നത്. ആ കരാർ പുതുക്കാൻ ക്ലബ്ബ് താല്പര്യപ്പെട്ടിരുന്നില്ല. ഇതോടുകൂടി ഡി മരിയ ഫ്രീ ഏജന്റാവുകയായിരുന്നു.

ഇപ്പോഴിതാ താരത്തെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഇനി മുതൽ പോർച്ചുഗല്ലിലാണ് കളിക്കുക. ഒഫീഷ്യലായി കൊണ്ടുതന്നെ ബെൻഫിക്ക ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം ക്ലബ്ബുമായി ഒപ്പു വെച്ചിട്ടുള്ളത്.

ഈ ക്ലബ്ബിലേക്കുള്ള ഡി മരിയയുടെ രണ്ടാം വരവാണിത്. നേരത്തെ 2008 മുതൽ 2010 വരെ ബെൻഫിക്കക്ക് വേണ്ടി ഡി മരിയ കളിച്ചിട്ടുണ്ട്. അതിനുശേഷം ആയിരുന്നു അദ്ദേഹം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് പോയത്.പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്,പിഎസ്ജി,യുവന്റസ് എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം പന്ത് തട്ടി. അടുത്ത വർഷം അമേരിക്കയിൽ വെച്ച് കോപ്പ അമേരിക്ക നടക്കുന്നുണ്ട്. അതിനുശേഷം യൂറോപ്പ് വിടാനാണ് താരത്തിന് പദ്ധതികളുള്ളത്.

അർജന്റീനയുടെ ഭാഗ്യ താരമാണ് ഡി മരിയ. ഫൈനലുകളിൽ ഗോളടിച്ചുകൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം അദ്ദേഹം നടത്തിയിരുന്നു. 2024ലെ കോപ്പ അമേരിക്കയ്ക്ക് ശേഷം ഇതാര് അർജന്റീന നാഷണൽ ടീമിനോട് വിട പറയാൻ സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *