ഒന്ന് രണ്ടിടത്ത് സംശയങ്ങൾ,സൗദിക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇതാ.
ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന സൗദി അറേബ്യയെയാണ് നേരിടുക. വരുന്ന ഇരുപത്തിരണ്ടാം തീയതി വൈകിട്ട് ഇന്ത്യൻ സമയം 3:30നാണ് ഈ മത്സരം നടക്കുക.ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ പോരാട്ടം അരങ്ങേറുക. ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു കൊണ്ട് ആത്മവിശ്വാസം ഉയർത്തുക എന്നുള്ളത് തന്നെയായിരിക്കും അർജന്റീനയുടെ ലക്ഷ്യം.
കഴിഞ്ഞ മത്സരത്തിൽ UAE യെ പരാജയപ്പെടുത്താൻ കഴിഞ്ഞത് അർജന്റീന ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ പരിക്കിന്റെ ചില പ്രശ്നങ്ങൾ ഇപ്പോഴും തലവേദന സൃഷ്ടിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഒന്ന് രണ്ട് പൊസിഷനുകളിൽ ഇപ്പോഴും സ്കലോനിക്ക് സംശയങ്ങളുണ്ട്.
രണ്ട് വിങ് ബാക്ക്മാരുടെ കാര്യത്തിലാണ് ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നത്.റൈറ്റ് ബാക്ക് പൊസിഷനിൽ മോന്റിയേലിനെക്കാൾ സാധ്യത മൊളീനക്ക് തന്നെയാണ്. അതേസമയം യുവാൻ ഫോയ്ത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും സ്കലോനി ഒരു അന്തിമ തീരുമാനത്തിൽ ഇതുവരെ എത്തിയിട്ടില്ല.
Messi’s new boots for Worldcup is so sick🥵🔥 #Argentina #FIFAWorldCupQatar2022 pic.twitter.com/TiMqA2mML3
— Vedant Thakur 🇮🇳 (@thakur_vedant28) November 18, 2022
ലെഫ്റ്റ് ബാക്കിന്റെ കാര്യത്തിൽ അക്കൂഞ്ഞയേക്കാൾ സാധ്യത ഇപ്പോൾ ടാഗ്ലിയാഫിക്കോക്കാണ്.അക്കൂഞ്ഞയുടെ പരിക്കാണ് ഇപ്പോൾ പ്രശ്നമായി നിലകൊള്ളുന്നത്. അതേസമയം മധ്യനിരയിൽ പപ്പു ഗോമസ് വരുമോ മാക്ക് ആല്ലിസ്റ്റർ വരുമോ എന്നുള്ള കാര്യത്തിലും തീരുമാനങ്ങളായിട്ടില്ല. ഈ പൊസിഷനുകളിലാണ് ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നത്.
ഏതായാലും സൗദിക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.
