ഒന്നാം സ്ഥാനത്ത് ഖത്തർ തന്നെ,ബ്രസീലിനെ മറികടന്ന് അർജന്റീന, വേൾഡ് കപ്പ് ടിക്കറ്റ് വില്പനയുടെ കണക്കുകൾ പുറത്തുവിട്ട് ഫിഫ!

ഇനി നൂറിൽ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഖത്തർ വേൾഡ് കപ്പ് അരങ്ങേറാൻ അവശേഷിക്കുന്നത്. വരുന്ന നവംബർ ഇരുപതാം തീയതിയാണ് ഈ വർഷത്തെ വേൾഡ് കപ്പിന് തുടക്കമാവുക. ഫുട്ബോൾ ലോകമൊന്നടങ്കം ഈ മാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഏതായാലും വേൾഡ് കപ്പിന്റെ ടിക്കറ്റ് വിൽപ്പനയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ഫിഫ പുറത്തു വിട്ടിട്ടുണ്ട്.അതായത് ഇതുവരെ ഫിഫ 2.45 മില്യൺ ടിക്കറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.ജൂലൈ 5 മുതൽ ഓഗസ്റ്റ് പതിനാറാം തീയതി വരെയുള്ള വില്പനയിലാണ് ഇത്രയും ടിക്കറ്റുകൾ നൽകിയിട്ടുള്ളത്. അതേസമയം ഇനിയും അര മില്യൺ ടിക്കറ്റുകൾ കൂടി വിൽക്കാനുണ്ട്. ഉടൻതന്നെ അതുണ്ടാവുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.

അതേസമയം ടിക്കറ്റിന് ഏറ്റവും കൂടുതൽ ഡിമാൻഡ് വന്നിരിക്കുന്നത് ആതിഥേയരായ ഖത്തറിന് തന്നെയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ വരുന്നു.അതേസമയം ലാറ്റിനമേരിക്കയുടെ കാര്യത്തിൽ ബ്രസീലിനെ മറികടക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്. അർജന്റീന ഏഴാം സ്ഥാനത്തും ബ്രസീൽ എട്ടാം സ്ഥാനത്തുമാണ്.

ഏറ്റവും കൂടുതൽ ഡിമാൻഡുള്ള 10 രാജ്യങ്ങളുടെ ലിസ്റ്റ് ഫിഫ പുറത്തു വിട്ടിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.

1-Qatar
2- Saudi Arabia
3-USA
4-Mexico
5-UAE
6-England
7-Argentina
8-Brazil
9-Wales
10-Australia

ഇവരൊക്കെയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ വന്നിട്ടുള്ളത്. അതേസമയം ഏറ്റവും പോപ്പുലറായ മത്സരങ്ങൾ,അത് ബ്രസീലിന്റെത് തന്നെയാണ്. ബ്രസീൽ Vs കാമറൂൺ,ബ്രസീൽ Vs സെർബിയ എന്നീ മത്സരങ്ങൾക്കാണ് ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അനുവദിച്ചു നൽകിയിട്ടുള്ളത് എന്നാണ് ഫിഫ പറഞ്ഞിട്ടുള്ളത്.

ഏതായാലും ബ്രസീലും അർജന്റീനയും ഫ്രാൻസുമൊക്കെ ഇത്തവണത്തെ കിരീടം ഫേവറേറ്റുകളാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾ ഖത്തറിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുള്ള പ്രതീക്ഷയാണ് ഓരോ ആരാധകനും വെച്ചുപുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *