ഒത്തുകളി, മൂന്ന് ബ്രസീലിയൻ താരങ്ങളെ ആജീവനാന്തം വിലക്കി ഫിഫ.

ബ്രസീലിയൻ ഫുട്ബോളിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുള്ളത്. മൂന്ന് ബ്രസീലിയൻ താരങ്ങളെ ഫിഫ ആജീവനാന്തം വിലക്കിയിട്ടുണ്ട്.അതായത് ഇനി ആ താരങ്ങൾക്ക് ഫുട്ബോൾ കളിക്കാൻ സാധിക്കില്ല.മാത്രമല്ല മറ്റു 8 ബ്രസീലിയൻ താരങ്ങൾക്ക് ഫിഫ വലിയ കാലയളവിലേക്ക് സസ്പെൻഷൻ വിധിക്കുകയും ചെയ്തിട്ടുണ്ട്.

മാച്ച് ഫിക്സിങ്ങിന്റെ ഭാഗമായി എന്ന് കണ്ടെത്തിയതിനാലാണ് ആകെ 11 താരങ്ങൾക്കെതിരെ ഫിഫ ഇപ്പോൾ നടപടി എടുത്തിട്ടുള്ളത്. ഈ താരങ്ങൾ ഒത്തുകളി നടത്തുകയായിരുന്നു. ഗ്ലോബൽ ലെവൽ വിലക്കാണ് ഫിഫ ഇവർക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതായത് എവിടെയും കളിക്കാൻ പറ്റാത്ത ഒരു സ്ഥിതിയാണ് ഈ താരങ്ങൾക്ക് ഉണ്ടായിട്ടുള്ളത്.

മാച്ച് ഫിക്സിങ്ങിൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ യിഗോർ ഡി ഒലിവേരിയ, ഗബ്രിയേൽ ഫെരീര, മാത്യൂസ് ഫിലിപ്സ് എന്നിവർക്കാണ് ഫിഫ ആജീവനാന്തം വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ താരങ്ങളുടെ ഫുട്ബോൾ കരിയർ അവസാനിച്ചു കഴിഞ്ഞു.കൂടാതെ ബാക്കിവരുന്ന താരങ്ങൾക്ക് ഒരു വർഷം, രണ്ടുവർഷം എന്നിങ്ങനെയൊക്കെയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ബ്രസീലിൽ പലപ്പോഴും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നു വരുന്നുണ്ട്. പ്രത്യേകിച്ച് ക്രിമിനൽ ഗ്യാങ്ങുകൾ ഈ ബെറ്റിങ്ങിന്റെ ഭാഗമാവാറുണ്ട്. കഴിഞ്ഞ വർഷം പ്രമുഖ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനെ ഇത്തരത്തിലുള്ള ക്രിമിനൽ ഗ്യാങ്ങ് സമീപിച്ചിരുന്നു. ക്രിമിനൽ ഓർഗനൈസേഷനുകൾ ക്ലബ്ബുകൾക്കും താരങ്ങൾക്കും പണം വാഗ്ദാനം ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല ബെറ്റിങ്ങിലെ ലാഭവിഹിതവും ഇവർക്ക് നൽകും.എന്നാൽ സാന്റോസ് ഇത് നിരസിക്കുകയും റിപ്പോർട്ട് ചെയ്യുകയും ആയിരുന്നു.ഏതായാലും ഇത്തരം സംഭവവികാസങ്ങൾ ബ്രസീലിയൻ ഫുട്ബോൾ ലോകത്തിന് നാണക്കേടാണ്.

Leave a Reply

Your email address will not be published. Required fields are marked *