ഒടുവിൽ ലൂയിസ് റുബിയാലസ് രാജി പ്രഖ്യാപിച്ചു!

വിമൻസ് വേൾഡ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ സ്പെയിനിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിൻ വിജയിച്ചത്. ഈ കിരീടനേട്ടത്തിന് ശേഷം സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ലൂയിസ് റുബിയാലസിന്റെ പ്രവർത്തി വലിയ രൂപത്തിൽ വിവാദമായിരുന്നു. അതായത് അനുമതിയില്ലാതെ അദ്ദേഹം സ്പാനിഷ് താരമായ ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.

ഇത് വലിയ വിവാദമായതിന് പിന്നാലെ റുബിയാലസ് രാജിവെക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ സ്ഥാനമൊഴിയാൻ തയ്യാറല്ല എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചതോടെ വിവാദങ്ങൾ വീണ്ടും കടുത്തു. ഒടുവിൽ ഇപ്പോൾ റുബിയാലസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണ്. ഒപ്പം യുവേഫയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെക്കുന്നുണ്ട്.റുബിയാലസ് തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

https://x.com/ESPNFC/status/1700975902103118328?t=SsMn0jicILaZhfYVs5UZMg&s=08

” ഞാൻ എന്റെ പെൺമക്കളെ വളരെയധികം സ്നേഹിക്കുന്നു.ഞാൻ അവരുമായി സംസാരിച്ചിരുന്നു. അവരുടെ കാര്യത്തിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഞാൻ എന്റെ സ്ഥാനം രാജിവെക്കാൻ പോവുകയാണ്.എനിക്ക് എന്റെ ജോലി തുടരാനാവില്ല.എന്റെ മക്കൾ എന്നോട് ഡിഗ്നിറ്റിയിൽ ഫോക്കസ് ചെയ്യാനും ജീവിതം തുടരാനുമാണ് ആവശ്യപ്പെട്ടത് ” റുബിയാലസ് പറഞ്ഞു.

നേരത്തെ തന്നെ ഫിഫ അദ്ദേഹത്തെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ പെഡ്രോ റോച്ചയാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ താൽക്കാലിക പ്രസിഡണ്ടായി കൊണ്ട് തുടരുന്നത്. അദ്ദേഹത്തിനാണ് റുബിയാലസ് രാജിക്കത്ത് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *