ഒടുവിൽ ആ മൂന്നു താരങ്ങളുമെത്തി,അർജന്റീന ക്യാമ്പ് സമ്പൂർണ്ണമായി.

ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങൾ എല്ലാ ദേശീയ ടീമുകളും തകൃതിയായി നടത്തുകയും. ഒരു സീസണിന്റെ മധ്യത്തിൽ വെച്ചാണ് ഇത്തവണ വേൾഡ് കപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ സമയങ്ങൾ മാത്രമാണ് ടീമുകൾക്ക് തയ്യാറെടുപ്പിനായി ലഭിച്ചിട്ടുള്ളത്.അർജന്റീനയാവട്ടെ ഒരു സൗഹൃദ മത്സരം കളിക്കുന്നുമുണ്ട്.

നാളെയാണ് അർജന്റീന UAE ക്കെതിരെ സൗഹൃദ മത്സരം കളിക്കുന്നത്.ഇതിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങിയിരുന്നു. കഴിഞ്ഞദിവസം അർജന്റീന അബൂദാബിയിൽ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യം എത്തിയ 14 താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സ്കലോനി പരിശീലനം നടത്തിയിരുന്നത്.ലയണൽ മെസ്സി ഈ പരിശീലനത്തിന്റെ ഭാഗമായതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാണ്.

അതേസമയം ടീമിനോടൊപ്പം ജോയിൻ ചെയ്യാൻ ഉണ്ടായിരുന്ന അവസാനത്തെ മൂന്നു താരങ്ങളും ഇപ്പോൾ അബുദാബിയിൽ എത്തിയിട്ടുണ്ട്.എമിലിയാനോ മാർട്ടിനസ്,ലിസാൻഡ്രോ മാർട്ടിനസ്,മാക്ക് ആലിസ്റ്റർ എന്നിവരാണ് ഏറ്റവും അവസാനം ടീമിനൊപ്പം ജോയിൻ ചെയ്തിട്ടുള്ളത്. പ്രീമിയർ ലീഗിലെ കഴിഞ്ഞ ദിവസത്തെ മത്സരം കളിച്ചതിനുശേഷമാണ് ഈ മൂന്നു താരങ്ങളും അബൂദാബിയിൽ എത്തിയിട്ടുള്ളത്.

ഇതോടുകൂടി അർജന്റൈൻ ക്യാമ്പ് സമ്പൂർണ്ണമായിട്ടുണ്ട്. ടീമിൽ ഉള്ള 26 താരങ്ങളെയും ഇപ്പോൾ പരിശീലകന് ലഭ്യമായ കഴിഞ്ഞു എന്നാണ് അർജന്റൈൻ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഏതായാലും വരുന്ന സൗഹൃദ മത്സരത്തിൽ ആരൊക്കെ കളിക്കും എന്നുള്ളത് വ്യക്തമല്ല.UAE യിൽ ഈ സൗഹൃദ മത്സരം കളിച്ചതിനുശേഷമാണ് അർജന്റീന ഖത്തറിൽ എത്തുക.സൗദി അറേബ്യയാണ് ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *