ഒടുവിൽ അർമാനിക്ക് നെഗറ്റീവായി,നാല് ഗോൾകീപ്പർമാരുമായി അർജന്റീന തയ്യാർ!

കോപ്പ അമേരിക്കക്ക് ഒരുങ്ങുന്ന അർജന്റീനക്ക് ഒരു ആശ്വാസവാർത്തയാണ് ഇന്നലെ ലഭിച്ചത്. കോവിഡ് പരിശോധനയിൽ എല്ലാ താരങ്ങളും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുറച്ചു കാലം കോവിഡ് പോസിറ്റീവ് ആയിരുന്ന അർമാനിക്കും ഇപ്പോൾ നെഗറ്റീവായിട്ടുണ്ട്. ഇതോടെ കോപ്പ അമേരിക്ക ടീമിൽ അർമാനിയും അർജന്റീനക്കൊപ്പമുണ്ടാവും. നാല് ഗോൾകീപ്പർമാരുമായാണ് ഇത്തവണത്തെ കോപ്പക്ക് ലയണൽ സ്കലോണിയുടെ സംഘം തയ്യാറാവുന്നത്.

റിവർപ്ലേറ്റിൽ നിന്ന് വരുന്ന സമയത്ത് തന്നെ അർമാനി കോവിഡ് പോസിറ്റീവായിരുന്നു. എന്നിരുന്നാലും അദ്ദേഹം അർജന്റൈൻ ടീമിനൊപ്പം തുടർന്നു.അഞ്ചോളം കോവിഡ് പരിശോധനകൾ നടത്തിയപ്പോൾ എല്ലാം തന്നെ അർമാനി പോസിറ്റീവ് ആയി തുടർന്നത് ആശങ്കക്ക് വഴിവെച്ചിരുന്നു. ചിലി, കൊളംബിയ എന്നിവർക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമായേങ്കിലും കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ നെഗറ്റീവ് ആയതോടെ അർജന്റീന സ്‌ക്വാഡിൽ നാല് ഗോൾകീപ്പർമാരായി. അർമാനിക്ക് പുറമേ എമിലിയാനോ മാർട്ടിനെസ്,അഗുസ്റ്റിൻ മർച്ചസിൻ,യുവാൻ മുസ്സോ എന്നിവരാണ് ഗോൾകീപ്പർമാരായി ഉള്ളത്. ഏതായാലും ആദ്യകോപ്പയിൽ ആര് ഗോൾവലകാക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *