ഒടുവിൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തിന്റെ കാര്യത്തിലും തീരുമാനമായി!

കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തീയതിയായിരുന്നു വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിൽ ബ്രസീലിൽ വെച്ച് ഏറ്റുമുട്ടിയത്. എന്നാൽ ഈ മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.മത്സരത്തിനിടക്ക് ബ്രസീലിയൻ ഹെൽത്ത് അതോറിറ്റി കയറി ഇടപെടുകയും മത്സരം തടസ്സപ്പെടുത്തുകയുമായിരുന്നു.

പക്ഷേ ഈ മത്സരം നടത്തണമെന്ന് ഫിഫ നിർദ്ദേശിച്ചതനുസരിച്ച് വരുന്ന സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ തുടക്കം മുതലേ അർജന്റീനക്ക് ഈ മത്സരത്തോടെ എതിർപ്പുണ്ടായിരുന്നു.പിന്നീട് ബ്രസീലും അർജന്റീനയുടെ യോജിച്ചതോടെ ഇരു ഫുട്ബോൾ ഫെഡറേഷനുകളും തമ്മിൽ പരസ്പര ധാരണയിൽ എത്തുകയായിരുന്നു.അങ്ങനെ മത്സരം ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു.

ഇപ്പോൾ മത്സരം ഉപേക്ഷിച്ചിരിക്കുന്നു എന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുണ്ട്.AFA യും CBF മാണ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പ് തൊട്ടുമുന്നിലുണ്ട് എന്നതാണ് ഈ മത്സരം ഉപേക്ഷിക്കാനുള്ള കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത്.CBF ഉം AFA യും ഈ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന ഇറക്കുകയും ചെയ്തു.

പക്ഷേ രണ്ട് അസോസിയേഷനുകൾക്കും ഫിഫ പിഴ ഈടാക്കിയിട്ടുണ്ട്. ഏതായാലും ബ്രസീലും അർജന്റീനയും ഖത്തർ വേൾഡ് കപ്പിനെ യോഗ്യത നേടിയിട്ടുണ്ട്.അൾജീരിയ, ടുണീഷ്യ എന്നിവർക്കെതിരെ ഇനി സൗഹൃദമത്സരം കളിക്കാനാണ് ബ്രസീലിന്റെ പദ്ധതി.അതേസമയം അർജന്റീനയും 2 സൗഹൃദമത്സരങ്ങൾക്ക് പദ്ധതിട്ടുണ്ട്.അമേരിക്കയിൽ വെച്ചായിരിക്കും ഈ മത്സരങ്ങൾ നടക്കുക. ഒരു ഏഷ്യൻ രാജ്യം, ഒരു കോൺക്കകാഫ് രാജ്യം എന്നിങ്ങനെയാണ് അർജന്റീന എതിരാളികളായി കൊണ്ട് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *