ഏഷ്യയിലെ എതിരാളികളിൽ മാറ്റം വരുത്താൻ അർജന്റീന!

അർജന്റൈൻ ദേശീയ ടീം അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിന് പിന്നാലെ ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും അർജന്റീനക്ക് കഴിഞ്ഞിരുന്നു. അവസാനത്തെ രണ്ട് സൗഹൃദമത്സരങ്ങളിലും അർജന്റീന മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

വരുന്ന ജൂൺ മാസത്തിലാണ് ഇനി ഇന്റർനാഷണൽ ബ്രേക്ക് ഉള്ളത്. ഒരു ഏഷ്യൻ പര്യടനമാണ് അർജന്റീന നടത്താൻ ഉദ്ദേശിക്കുന്നത്.ആദ്യം എതിരാളികളായി കൊണ്ട് ബംഗ്ലാദേശിനെയായിരുന്നു അർജന്റീന നിശ്ചയിച്ചിരുന്നത്. പക്ഷേ അതിൽ മാറ്റം വരുത്തുകയായിരുന്നു. ഇനി ഇൻഡോനേഷ്യക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരം കളിക്കുക. ജൂൺ 19 ആം തീയതി ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ വെച്ചാണ് ഈ സൗഹൃദമത്സരം അരങ്ങേറുക.

എന്നാൽ അതിനു മുൻപേ ആരുമായി സൗഹൃദം മത്സരം കളിക്കണമെന്ന കാര്യത്തിലാണ് അർജന്റീനക്ക് സംശയങ്ങളുള്ളത്. ജൂൺ പതിനഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ എതിരാളികളായിക്കൊണ്ട് ചൈനയെ ആയിരുന്നു അർജന്റീന ഇതുവരെ പരിഗണിച്ചിരുന്നത്. എന്നാൽ അതിൽ മാറ്റം വന്നേക്കും എന്നാണ് പ്രമുഖ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് ഓസ്ട്രേലിയ സൗഹൃദ മത്സരം കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്.ഇതിപ്പോൾ ഗൗരവമായ രൂപത്തിൽ തന്നെ അർജന്റീന പരിഗണിക്കുന്നുണ്ട്.ഒരുപക്ഷേ ചൈനയുടെ സ്ഥാനത്ത് ഓസ്ട്രേലിയ വരാനുള്ള ഒരു സാധ്യതയാണ് നാം ഇവിടെ കാണുന്നത്. ഏതായാലും ഈ മത്സരങ്ങളുടെ കാര്യത്തിലും തീയതികളുടെ കാര്യത്തിലും വേദിയുടെ കാര്യത്തിലുമൊന്നും ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.അതുകൊണ്ടുതന്നെ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്ഥിരീകരണത്തിനായി നാം കാത്തിരിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *