ഏഴ് താരങ്ങൾ അർജന്റൈൻ ടീമിനൊപ്പമില്ല, കാരണങ്ങൾ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് അർജന്റൈൻ ടീം. ഈ മത്സരത്തിനുള്ള ഇലവൻ നേരത്തേ തന്നെ സ്കലോണി പുറത്ത് വിട്ടു കഴിഞ്ഞിരുന്നു. കൂടാതെ അർജന്റൈൻ ടീം അംഗങ്ങൾ മത്സരത്തിനായി സാന്റിയാഗോ ഡെൽ എസ്റ്ററോയിൽ എത്തിചേരുകയും ചെയ്തിരുന്നു.എന്നാൽ ഏഴ് താരങ്ങൾ വിവിധ കാരണങ്ങളാൽ ടീമിനൊപ്പം സഞ്ചരിച്ചിട്ടില്ല.മറിച്ച് അവർ എസെയ്സയിൽ തന്നെ തുടരുകയാണ് ചെയ്തത്.അലാരിയോ, അഗ്വേറോ, അർമാനി,കൊറേയ, ഓട്ടമെന്റി,മോണ്ടിയേൽ, നിക്കോ ഗോൺസാലസ് എന്നീ താരങ്ങളാണ് ടീമിനൊപ്പം സഞ്ചരിക്കാത്തത്. അതിനുള്ള കാരണങ്ങൾ താഴെ നൽകുന്നു.
🇦🇷 #SelecciónArgentina Próxima parada: Santiago del Estero sin siete jugadores
— TyC Sports (@TyCSports) June 2, 2021
📌 Alario, Agüero, Armani, Correa, Otamendi, Montiel y Nico González se quedaron en el predio de Ezeiza por diferentes motivos de baja.https://t.co/l9KIlQNQBM
1- ലുക്കാസ് അലാരിയോ : വലതു കാൽതുടയിലേറ്റ പരിക്കിൽ നിന്നും മോചിതനാവുന്നു.
2- സെർജിയോ അഗ്വേറോ : കോവിഡ് 19 ആന്റിജെൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിലും പിസിആർ ടെസ്റ്റ് നെഗറ്റീവ് ആണ്.
3-ഫ്രാങ്കോ അർമാനി : ഇപ്പോഴും കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ട്.ഇക്കാരണം കൊണ്ട് സാന്റിയാഗോ ഡെൽ എസ്റ്ററോയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്ക്.
4- ജോക്കിൻ കൊറേയ : ശാരീരികമായ ചില ബുദ്ദിമുട്ടുകൾ
5- നിക്കോളാസ് ഓട്ടമെന്റി : തിയ്യതിയിലെ അപാകതകൾ കാരണമുള്ള സസ്പെൻഷൻ അഭിമുഖീകരിക്കുന്നു.
6- ഗോൺസാലോ മോണ്ടിയേൽ : കോവിഡ് ലക്ഷണങ്ങൾ, പ്രവേശിക്കുന്നതിൽ നിന്നും വിലക്ക്.
7- നിക്കോ ഗോൺസാലസ് : മസിൽ ഇഞ്ചുറിയിൽ നിന്നും റിക്കവർ ആകുന്നു.
അർജന്റീനയുടെ ഇലവൻ…
Emiliano Martínez ; Juan Foyth , Cristian Romero , Lucas Martínez Quarta , Nicolás Tagliafico ; Leandro Paredes , Lucas Ocampos , Rodrigo De Paul ; Lionel Messi , Ángel Di María and Lautaro Martínez .
🇦🇷 Lionel Scaloni, DT de la #SelecciónArgentina, dio el equipo que mañana jugará ante #Chile.
— TyC Sports (@TyCSports) June 2, 2021
📺 Las #Eliminatorias las vivís en TyC Sports. pic.twitter.com/JTU5zFV9CN