ഏഴെണ്ണമടിച്ച് ഇംഗ്ലണ്ട്,വിജയിച്ചു കയറി ഫ്രാൻസ്.
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ഇംഗ്ലണ്ടിന് സാധിച്ചു. എതിരില്ലാത്ത 7 ഗോളുകൾക്കാണ് ഇംഗ്ലണ്ട് നോർത്ത് മാസിഡോണിയയെ പരാജയപ്പെടുത്തിയത്.യുവ സൂപ്പർ താരം ബുകയോ സാക്ക മത്സരത്തിൽ ഹാട്രിക് നേടി. മത്സരത്തിന്റെ 38,47,51 മിനുട്ടുകളിലാണ് സാക്ക ഗോൾ നേടിയത്.
You are watching a master at work. 🎨 pic.twitter.com/zXmWuybueO
— England (@England) June 19, 2023
ഹാരി കെയ്ൻ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി.റാഷ്ഫോർഡ്,ഫിലിപ്സ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. നിലവിൽ ഗ്രൂപ്പിൽ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. നാലു മത്സരങ്ങളിൽ നാലും വിജയിച്ചു കൊണ്ട് 12 പോയിന്റാണ് ഇംഗ്ലണ്ടിന് ഉള്ളത്.
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഫ്രാൻസ് വിജയിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് ഗ്രീസിനെ പരാജയപ്പെടുത്തിയത്.55ആം മിനുട്ടിൽ എംബപ്പേ നേടിയ പെനാൽറ്റി ഗോൾ ആണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്.12 പോയിന്റ് ഉള്ള ഫ്രാൻസ് തന്നെ പട്ടികയിൽ ഒന്നാമത്.