ഏഴാം നമ്പറിനെ പ്രണയിച്ച് മെസ്സി,കണക്കുകൾ ഇതാ!

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം ഒരിക്കൽ കൂടി നേടിയത്.ഏഴാം തവണയാണ് ലയണൽ മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് മെസ്സി നടത്തിയത്.അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ഏഴാം തവണയും മെസ്സിക്ക് ഫിഫ ബെസ്റ്റ് ലഭിച്ചിട്ടുള്ളത്.

ഫിഫ ബെസ്റ്റിന്റെ കാര്യത്തിൽ മാത്രമല്ല ഏഴും ലയണൽ മെസ്സിയും തമ്മിൽ ബന്ധമുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുള്ള താരം ലയണൽ മെസ്സിയാണ്. ഏഴ് തവണയാണ് മെസ്സി നേടിയിട്ടുള്ളത്. പക്ഷേ ഇത്തവണ നേടിക്കൊണ്ട് ലയണൽ മെസ്സി അത് എട്ടാക്കി വർദ്ധിപ്പിക്കുമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

മാത്രമല്ല ലയണൽ മെസ്സി ദിവസങ്ങൾക്ക് മുന്നേയാണ് 700 ക്ലബ്ബ് ഗോളുകൾ പൂർത്തിയാക്കിയത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് ക്ലബ്ബുകളിൽ മാത്രമായി 700 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കിയിരുന്നു. 672 ഗോളുകൾ എഫ്സി ബാഴ്സലോണക്കും 28 ഗോളുകൾ പിഎസ്ജിക്കും ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

മാത്രമല്ല മറ്റൊരു ഏഴിന്റെ കണക്ക് കൂടി ഇവിടെയുണ്ട്. അതായത് തന്റെ കരിയറിൽ ആകെ 77 വ്യക്തിഗത അവാർഡുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഏഴാമത്തെ ഫിഫ ബെസ്റ്റ് പുരസ്കാരമായിരുന്നു മെസ്സിയുടെ കരിയറിലെ 77ആമത്തെ വ്യക്തിഗത അവാർഡ്. ലയണൽ മെസ്സിയും ഏഴാം നമ്പറും തമ്മിൽ ഒരു മികച്ച ബന്ധമുണ്ട് എന്നാണ് ആരാധകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *