ഏറ്റവും മൂല്യമേറിയ അർജന്റൈൻ താരമായി മാറി ലൗറ്ററോ മാർട്ടിനെസ്!

ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പുതുക്കിയ ലിസ്റ്റ് കഴിഞ്ഞ ദിവസമായിരുന്നു CIES പുറത്തു വിട്ടത്.100 താരങ്ങളുടെ പട്ടികയാണ് ഇവർ പ്രസിദ്ധീകരിച്ചത്.പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പെയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.205 മില്യൺ യുറോയായിരുന്നു താരത്തിന്റെ മൂല്യം. സൂപ്പർതാരങ്ങളായ വിനീഷ്യസ് ജൂനിയർ,എർലിംഗ് ഹാലണ്ട് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.

അതേസമയം ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ അർജന്റൈൻ താരം ലൗറ്ററോ മാർട്ടിനെസാണ്. 100 പേരുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനമാണ് ഇന്റർ മിലാൻ സൂപ്പർതാരം കരസ്ഥമാക്കിയിട്ടുള്ളത്.106 മില്യൺ യുറോയാണ് ലൗറ്ററോയുടെ മൂല്യം. 2026 വരെയാണ് അദ്ദേഹത്തിന് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്ററിന് വേണ്ടി ആകെ 25 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിരുന്നു.

അതേസമയം മൂല്യമേറിയ രണ്ടാമത്തെ അർജന്റൈൻ താരം ക്രിസ്റ്റൻ റൊമേറോയാണ്. 68 മില്യൺ യൂറോയാണ് താരത്തിന്റെ വാല്യൂ. 100 പേരുടെ പട്ടികയിൽ അമ്പത്തി ഒന്നാം സ്ഥാനമാണ് ഈ ഡിഫൻഡർ കരസ്ഥമാക്കിയിട്ടുള്ളത്.

മൂന്നാമത്തെ അർജന്റൈൻ താരം റോഡ്രിഗോ ഡി പോളാണ്.61 മില്യൺ യുറോയാണ് ഇദ്ദേഹത്തിന്റെ മൂല്യം.64-ആം സ്ഥാനമാണ് അത്‌ലറ്റികോ മാഡ്രിഡ് താരമായ ഡി പോൾ കരസ്ഥമാക്കിയിട്ടുള്ളത്.

നാലാമത്തെ അർജന്റൈൻ താരം ഹൂലിയൻ ആൽവരസാണ്.51 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം.93-ആം സ്ഥാനമാണ് ആൽവരസ് കരസ്ഥമാക്കിയിട്ടുള്ളത്. താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇവരൊക്കെയാണ് അർജന്റീനയിൽ നിന്നും മൂല്യമേറിയ 100 താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *