ഏറ്റവും മികച്ച അർജന്റൈൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഞാനാണ് : കാരണം വ്യക്തമാക്കി ഡി മരിയ

അർജന്റൈൻ സൂപ്പർതാരമായിരുന്ന എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.കോപ്പ അമേരിക്ക കിരീടം നേടി കൊണ്ടാണ് അർജന്റീന ദേശീയ ടീമിൽ നിന്നും അദ്ദേഹം പടിയിറങ്ങിയത്.ഇനി അർജന്റീനക്കൊപ്പം കളിക്കാൻ ഡി മരിയ ഉണ്ടാവില്ല.എന്നാൽ അടുത്ത മത്സരത്തിനു മുന്നോടിയായി അദ്ദേഹത്തെ ആദരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ നൽകിയ അഭിമുഖത്തിൽ രസകരമായ ഒരു കാര്യം ഡി മരിയ പറഞ്ഞിട്ടുണ്ട്. അതായത് അർജന്റൈൻ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ താനായിരിക്കും ഒന്നാമത് എന്നാണ് പറഞ്ഞിട്ടുള്ളത്. മെസ്സിയും മറഡോണയും അന്യഗ്രഹ ജീവികളാണെന്നും അതുകൊണ്ടുതന്നെ മനുഷ്യരുടെ ഈ പട്ടികയിൽ അവരെ ഉൾപ്പെടുത്താൻ പാടില്ല എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഏറ്റവും മികച്ച അർജന്റീന താരങ്ങളുടെ പട്ടികയിൽ ഞാൻ ഒന്നാമതാണ് വരിക.കാരണം മെസ്സിയും മറഡോണയും മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളവരാണ്.അവർ നമ്മുടെ കൂട്ടത്തിൽ പെട്ടവരല്ല.ലയണൽ മെസ്സിയോടൊപ്പം കളിക്കാൻ കഴിയുക,ഡിയഗോ മറഡോണക്ക് കീഴിൽ കളിക്കാൻ കഴിയുക, ഇതിനേക്കാൾ കൂടുതൽ മറ്റെന്തു വേണം, ഇതുതന്നെ ധാരാളം “ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

ഡി മരിയക്ക് അർജന്റീന അർഹിച്ച ആദരം നൽകുമെന്നുള്ള കാര്യം അവരുടെ പരിശീലകനായ സ്‌കലോണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അർജന്റൈൻ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ എന്നാണ് സ്‌കലോണി ഈ താരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.അർജന്റീന ടീമിൽ നിന്നും വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ബെൻഫിക്കക്ക് ഇപ്പോഴും താരം കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *