ഏറ്റവും കൂടുതൽ ഗോളുകൾ, ഖത്തറും ചരിത്രം കുറിച്ചു!

തികച്ചും ആവേശകരമായ ഒരു പോരാട്ടമായിരുന്നു വേൾഡ് കപ്പിന്റെ ഫൈനലിൽ നമുക്ക് കാണാൻ സാധിച്ചിരുന്നത്. അടിയും തിരിച്ചടിയുമായി ആകെ 6 ഗോളുകളാണ് ഫൈനൽ മത്സരത്തിൽ പിറന്നത്.പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരിചയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം സ്വന്തമാക്കുകയും ചെയ്തു.

ഖത്തർ വേൾഡ് കപ്പും ഇപ്പോൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അതായത് വേൾഡ് കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന വേൾഡ് കപ്പ് എന്ന റെക്കോർഡ് ഇനി ഖത്തർ വേൾഡ് കപ്പിന്റെ പേരിലാണ്. 172 ഗോളുകളാണ് ഈ വേൾഡ് കപ്പിൽ പിറന്നിട്ടുള്ളത്. 1998ലെ ഫ്രാൻസ് വേൾഡ് കപ്പ്, 2014ലെ ബ്രസീൽ വേൾഡ് കപ്പ് എന്നിവരെയാണ് ഇപ്പോൾ ഖത്തർ വേൾഡ് കപ്പ് മറികടന്നിട്ടുള്ളത്.

64 മത്സരങ്ങളിൽ നിന്നാണ് 172 ഗോളുകൾ പിറന്നിട്ടുള്ളത്.1998ലും 2014ലും 171 ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്. കഴിഞ്ഞ റഷ്യൻ വേൾഡ് കപ്പിൽ ആകെ 169 ഗോളുകൾ ആയിരുന്നു പിറന്നിരുന്നത്. ഏതായാലും ഒരു ഗോളടി മേളം തന്നെ കണ്ട ഒരു വേൾഡ് കപ്പ് ആണ് ഇപ്പോൾ നമ്മിൽ നിന്നും അകന്ന് പോയിരിക്കുന്നത്.

ഏറ്റവും കൂടുതൽ ഗോളുകൾ ഈ വേൾഡ് കപ്പിൽ നേടിയിട്ടുള്ളത് കിലിയൻ എംബപ്പേയാണ്.8 ഗോളുകളാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സിയാണ് ഫിനിഷ് ചെയ്തത്.7 ഗോളുകളും മെസ്സി കരസ്ഥമാക്കി.പിഎസ്ജി താരങ്ങൾ തമ്മിലുള്ള ഒരു പോരാട്ടത്തിൽ ഗോൾഡൻ ബൂട്ട് എംബപ്പേ സ്വന്തമാക്കിയപ്പോൾ ഗോൾഡൻ ബോൾ മെസ്സി കരസ്ഥമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *