ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ, ഓരോ പൊസിഷനിലെയും രാജാക്കന്മാർ ആരൊക്കെ?

ഇന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടുകൂടി റൊണാൾഡോ 130 ഗോളുകൾ പോർച്ചുഗലിനു വേണ്ടി പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും റൊണാൾഡോ തന്നെയാണ്. 207 മത്സരങ്ങളാണ് റൊണാൾഡോ പോർച്ചുഗലിന് വേണ്ടി കളിച്ചിട്ടുള്ളത്.

ഏതായാലും സ്കോർ 90 കഴിഞ്ഞദിവസം ഒരു ഇലവൻ പുറത്തുവിട്ടിട്ടുണ്ട്. അതായത് ഓരോ പൊസിഷനിലും ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ നേടിയ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇലവനാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.അത് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

ഗോൾകീപ്പറായി കൊണ്ട് വരുന്നത് പരാഗ്വൻ ഇതിഹാസമായ ചിലാവർട്ടാണ്. അദ്ദേഹം 8 ഗോളുകളാണ് തന്റെ രാജ്യത്തിനുവേണ്ടി സ്വന്തമാക്കിയിട്ടുള്ളത്. ഇനി ഇടത് വിങ് ബാക്ക് പൊസിഷനിൽ വരുന്നത് അമേരിക്കൻ ഇതിഹാസമായ ബീസ്ലിയാണ്. അദ്ദേഹം 17 ഗോളുകളാണ് തന്റെ രാജ്യത്തിനുവേണ്ടി നേടിയിട്ടുള്ളത്.വലത് വിങ് ബാക്ക് പൊസിഷനിൽ ക്രൊയേഷ്യൻ താരമായിരുന്ന സെർന വരുന്നു.22 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.സെന്റർ ബാക്ക് പൊസിഷനിൽ സ്പാനിഷ് ഇതിഹാസങ്ങളായ സെർജിയോ റാമോസും ഹിയറോയും വരുന്നു.റാമോസ് 23 ഗോളുകൾ നേടിയപ്പോൾ ഹിയറോ 29 ഗോളുകൾ നേടിയിട്ടുണ്ട്.

ഇറാനിയൻ താരമായ ബഗേരിയാണ് ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ വരുന്നത്.50 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 48 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം സീക്കോ, 49 ഗോളുകൾ നേടിയ ഇംഗ്ലണ്ട് ഇതിഹാസം ബോബി ചാൾട്ടൻ എന്നിവരൊക്കെ മധ്യനിരയിൽ വരുന്നു. മുന്നേറ്റ നിരയിൽ സെന്റർ സ്ട്രൈക്കർ ആയിക്കൊണ്ട് ഇറാനിയൻ ഇതിഹാസമായ അലി ദേയിയാണ് വരുന്നത്.109 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. രണ്ട് വിങ്ങുകളിലായി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വരുന്നു. റൊണാൾഡോ 130 ഗോളുകൾ നേടിയപ്പോൾ മെസ്സി 106 ഗോളുകളാണ് അർജന്റീനക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്.ഇതാണ് ഇവർ പുറത്ത് വിട്ടിട്ടുള്ള ഇലവൻ. ആകെ 591 ഗോളുകളാണ് ഈ ഇലവൻ സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *