ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, റെക്കോർഡ് കുറിച്ച് മെസ്സി!

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വയെ കീഴടക്കിയപ്പോൾ വിജയഗോളിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയായിരുന്നു. ഇടതുവിങ്ങിൽ നിന്നുള്ള താരത്തിന്റെ ക്രോസിൽ നിന്നാണ് ഗിഡോ റോഡ്രിഗസ് ഗോൾ കണ്ടെത്തിയത്. ആദ്യമത്സരത്തിൽ ഫ്രീകിക്കിലൂടെ ഗോൾ നേടിയ മെസ്സി ഇത്തവണ അസിസ്റ്റാണ് സ്വന്തം പേരിൽ കുറിച്ചത്. ഈ രണ്ട് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് മെസ്സിയായിരുന്നു. ഇതോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സി സ്വന്തം പേരിലാക്കുകയായിരുന്നു.

13 അസിസ്റ്റുകളാണ് മെസ്സി ആറ് കോപ്പ അമേരിക്കയിൽ നിന്നായി നേടിയിട്ടുള്ളത്.കൂടാതെ പത്ത് ഗോളുകളും മെസ്സി നേടിയിട്ടുണ്ട്. കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരവും മെസ്സി തന്നെയാണ്.11 തവണയാണ് മെസ്സി കളിയിലെ ഏറ്റവും മികച്ച താരമായത്.കൂടാതെ മെസ്സി അർജന്റീനക്ക് വേണ്ടി പങ്കെടുത്ത എല്ലാ മേജർ ടൂർണമെന്റുകളിലും അസിസ്റ്റ് നേടിയിട്ടുണ്ട്. പത്ത് മേജർ ടൂർണമെന്റുകളിലാണ് മെസ്സി അസിസ്റ്റ് നേടിയത്.4 വേൾഡ് കപ്പിലും ആറ് കോപ്പ അമേരിക്കയിലുമാണ് മെസ്സി ഇക്കാലയളവിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *