ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, ആദ്യ അഞ്ചിൽ മൂന്ന് പേരും അർജന്റീനക്കാർ!

2016/17 സീസൺ മുതൽ ഇതുവരെയുള്ള അസിസ്റ്റ് കണക്കുകൾ പുറത്ത് വിട്ട് ഒപ്റ്റജോസ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ അസിസ്റ്റുകളുടെ കണക്കുകളാണ് ഇവർ പുറത്ത് വിട്ടത്. ഇതുപ്രകാരം അന്ന് മുതൽ ഇതുവരെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയത് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡിബ്രൂയിനാണ്. 66 അസിസ്റ്റുകളാണ് ഈ നാലര വർഷത്തിനിടെ ഡിബ്രൂയിൻ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ബയേണിന്റെ ജർമ്മൻ താരം തോമസ് മുള്ളറാണ്.65 അസിസ്റ്റുകളാണ് താരം ഈ കാലയളവിൽ നേടിയിട്ടുള്ളത്.

പിന്നീട് അർജന്റൈൻ ആധിപത്യമാണ് കാണാനാവുക. മൂന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ അർജന്റീന താരങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. മൂന്നാംസ്ഥാനത്ത് എഫ്സി ബാഴ്സലോണയുടെ സൂപ്പർതാരം ലയണൽ മെസ്സിയാണുള്ളത്.57 അസിസ്റ്റുകളാണ് മെസ്സി സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. നാലാം സ്ഥാനത്ത് അറ്റലാന്റയുടെ പപ്പു ഗോമസാണ്.49 അസിസ്റ്റുകളാണ് പപ്പു നേടിയിട്ടുള്ളതു. അഞ്ചാം സ്ഥാനത്ത് പിഎസ്ജി താരം എയ്ഞ്ചൽ ഡിമരിയയാണ് ഉള്ളത് 44 അസിസ്റ്റുകളാണ് ഡിമരിയ ഈ കാലയളവിൽ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *