ഏതൊരു താരത്തിനും അഭിമാനമുണ്ടാക്കുന്ന കാര്യം: CR7-നൊപ്പം കളിക്കുന്നതിനെ കുറിച്ച് സഹതാരം പറയുന്നു!

2021 മാർച്ചിലായിരുന്നു മിഡ്‌ഫീൽഡറായ ജോവോ പലീഞ്ഞ പോർച്ചുഗൽ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്.ഇതുവരെ 12 മത്സരങ്ങൾ പോർച്ചുഗല്ലിനായി കളിക്കാൻ പലീഞ്ഞക്ക് സാധിച്ചിട്ടുണ്ട്. രണ്ട് ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം സമയം പങ്കിടാൻ കഴിഞ്ഞതിന്റെ ആവേശമിപ്പോൾ പലീഞ്ഞ പങ്കു വെച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോയോടൊപ്പം കളിക്കാൻ കഴിഞ്ഞത് ഏതൊരു താരത്തിനും വളരെയധികം അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ് എന്നാണ് പലീഞ്ഞ അറിയിച്ചിട്ടുള്ളത്.സ്പോർട്ടിങ് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. പലീഞ്ഞയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ എനിക്കെപ്പോഴും ആശ്വാസം പകരുമായിരുന്നു.ഞാൻ ചെറിയ കുട്ടിയായിരുന്ന സമയത്ത് ടെലിവിഷനിൽ അദ്ദേഹത്തെ കാണാൻ ആരംഭിച്ചതാണ്.പോർച്ചുഗൽ ടീമിലേക്കുള്ള വിളി അദ്ദേഹത്തിന്റെ മുമ്പിലേക്ക് എത്തുക എന്ന എന്റെ സ്വപ്നത്തെ യാഥാർഥ്യമാക്കി.നാഷണൽ ടീമിൽ ഉണ്ടായിരിക്കുകയും അദ്ദേഹത്തോടൊപ്പം സമയം പങ്കു വെക്കുകയും ചെയ്യുന്നത് ഏതൊരു താരത്തിനും അഭിമാനം കൊള്ളുന്ന കാര്യമാണ് ” ഇതാണ് പലീഞ്ഞ റൊണാൾഡോയെ പറ്റി പറഞ്ഞത്.

ഫുട്ബോൾ ചരിത്രത്തിൽ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.184 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളും 41 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *