ഏതാണിവൻ? പോർച്ചുഗീസ് താരത്തെ പരിഹസിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് സിപിയിലൂടെയായിരുന്നു വളർന്നുവന്നിരുന്നത്. അതേ ക്ലബ്ബിലൂടെ വളർന്ന ഒരു താരമായിരുന്നു ഫാബിയോ പൈയിം.ചെൽസിയുടെ റിസർവ് ടീമിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. മാത്രമല്ല പോർച്ചുഗലിന്റെ യൂത്ത് ടീമുകൾക്ക് വേണ്ടിയും ഈ താരം കളിച്ചിട്ടുണ്ട്. 2018ലായിരുന്നു ഫാബിയോ പൈയിം പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റിൽ വിചിത്രമായ വാഗ്ദാനം ഇദ്ദേഹം ഉന്നയിച്ചിരുന്നു. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിന്റെ ബാലൺഡി’ഓറുകളിൽ ഒന്ന് തനിക്ക് നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.പൈമിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo issued a savage response to former Sporting CP starlet Fabio Paim's Ballon d'Or claims 😳
— GOAL News (@GoalNews) November 21, 2023
“ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിന്റെ ബാലൺഡി’ഓറുകളിൽ ഒന്ന് എനിക്ക് നൽകണം. ഏഴാം വയസ്സ് മുതൽ സ്പോർട്ടിങ്ങിലൂടെ വളർന്ന താരമാണ് ഞാൻ.ഒരുപാട് നേട്ടങ്ങൾ ഞാൻ അവിടെ സ്വന്തമാക്കി.എനിക്ക് എത്താൻ സാധിക്കുമായിരുന്ന ഒരു സ്ഥലത്തേക്ക് എത്താൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ ഞാൻ ചരിത്രത്തിൽ രേഖപ്പെട്ടു കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തല എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ ഞാനും റൊണാൾഡോയും മെസ്സിയും തമ്മിലായിരിക്കും മത്സരം നടക്കുക. റൊണാൾഡോ നേടിയ ബാലൺഡി’ഓറുകളിൽ ഒന്ന് ഞാൻ നേടുമായിരുന്നു. അതിലൊന്ന് എന്റേതാണ് ” ഇതായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട റൊണാൾഡോ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഏതാണ് ഇവൻ എന്നുള്ള ഒരു കമന്റ് റൊണാൾഡോ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഈ പോർച്ചുഗീസ് താരത്തെ ട്രോളുകയാണ് റൊണാൾഡോ ഇതിലൂടെ ചെയ്തിട്ടുള്ളത്. അഞ്ച് തവണ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരമാണ് റൊണാൾഡോ. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ അവാർഡുകൾ ഉള്ള രണ്ടാമത്തെ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.