എൻസോയുടെ റേസിസ്റ്റ് ചാന്റ്,സ്റ്റേറ്റ്മെന്റ് ഇറക്കി ചെൽസി!

കോപ്പ അമേരിക്ക വിക്ടറി സെലിബ്രേഷനിടെ അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തി വലിയ വിവാദമാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്. ഫ്രഞ്ച് താരങ്ങൾക്കെതിരെ റേസിസ്റ്റ് ചാന്റ് ഇദ്ദേഹം മുഴക്കുകയായിരുന്നു.എൻസോ തന്നെ നടത്തിയ ലൈവിൽ ഇത് വ്യക്തമാവുകയും ചെയ്തു. വലിയ വിവാദമായതോടെ എൻസോ പരസ്യമായി മാപ്പ് പറഞ്ഞു.

പക്ഷേ ചെൽസി താരങ്ങളിൽ നിന്നു പോലും എൻസോക്ക് വലിയ പ്രതിഷേധം ഏൽക്കേണ്ടി വന്നിരുന്നു. ഒടുവിൽ ചെൽസി തന്നെ ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.എൻസോയുടെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു പെരുമാറ്റമാണ് എന്നാണ് ചെൽസി പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ തങ്ങൾ അന്വേഷണം നടത്തുന്നുണ്ടെന്നും ചെൽസി അറിയിച്ചിട്ടുണ്ട്.അവരുടെ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

” വിവേചനപരമായ പെരുമാറ്റങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവാത്തതാണ്. അത്തരം പെരുമാറ്റങ്ങൾക്കെതിരെ ചെൽസി ഫുട്ബോൾ ക്ലബ്ബ് നിലകൊള്ളുകയും ചെയ്യും. എല്ലാവിധ സംസ്കാരങ്ങളെയും കമ്മ്യൂണിറ്റികളെയും ഐഡന്റിറ്റികളെയും ഉൾക്കൊള്ളുന്ന ഒരു ക്ലബ്ബായി നിലകൊള്ളുന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനം കൊള്ളുന്നു.ഞങ്ങളുടെ താരം പരസ്യമായി മാപ്പ് പറഞ്ഞത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.തീർച്ചയായും എജുക്കേഷൻ നൽകാനുള്ള ഒരു അവസരമായി ഇതിനെ ഞങ്ങൾ ഉപയോഗപ്പെടുത്തും. ക്ലബ്ബ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തരമായ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും ” ഇതാണ് ചെൽസിയുടെ സ്റ്റേറ്റ്മെന്റിൽ ഉള്ളത്.

ഏതായാലും ഇക്കാര്യത്തിൽ ഒരു വിശദീകരണം എൻസോ തന്റെ ക്ലബ്ബിന് നൽകേണ്ടിവരും എന്നുറപ്പാണ്. വിശദീകരണം തൃപ്തമല്ലെങ്കിൽ ഒരുപക്ഷേ ക്ലബ്ബ് തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചേക്കാം.തന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന് യാതൊരുവിധ ന്യായീകരണങ്ങളും ഇല്ല എന്ന് എൻസോ തന്നെ സമ്മതിച്ചിരുന്നു. താൻ ചെയ്തത് തെറ്റാണ് എന്ന് ബോധ്യപ്പെട്ട എൻസോ എല്ലാവരോടും മാപ്പ് പറയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *