എല്ലാ ജേഴ്സിയിലും ഇതിഹാസത്തിന്റെ നാമം,പെലെക്ക് ആദരമർപ്പിക്കാൻ ബ്രസീൽ!

നാളെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ മൊറോക്കോയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം അരങ്ങേറുക. മൊറോക്കോയിലെ ഇബ്നു ബത്തൂത്ത സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.റാമോൻ മെനസസാണ് ഈ മത്സരത്തിൽ ബ്രസീലിന്റെ പരിശീലകൻ.

ഫുട്ബോൾ ഇതിഹാസം പെലെ ലോകത്തോട് വിട പറഞ്ഞതിനുശേഷമുള്ള ബ്രസീലിന്റെ ആദ്യത്തെ മത്സരമാണിത്.ഇതിനോടകം തന്നെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നിരവധി രീതിയിൽ ഈ ഇതിഹാസത്തിന് ആദരമർപ്പിച്ചിട്ടുണ്ട്. ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ടും ഇപ്പോൾ ബ്രസീൽ പെലെക്ക് ആദരം അർപ്പിക്കുന്നുണ്ട്.

അതായത് നാളത്തെ മത്സരം ആരംഭിക്കുന്നതിനു മുന്നേ പെലെയോടുള്ള ബഹുമാന സൂചകമായി ഒരുമിനിറ്റ് മൗനം ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.മാത്രമല്ല സ്റ്റേഡിയത്തിലെ എല്ലാ സ്ക്രീനുകളിലും പെലെയുടെ ചിത്രമാണ് അപ്പോൾ തെളിയുക.കൂടാതെ ബ്രസീൽ താരങ്ങളുടെ ജഴ്സിയിൽ പെലെ എന്ന നാമവും ചേർത്തിട്ടുണ്ട്. എല്ലാ താരങ്ങളുടെ ജഴ്സിയിലും അവരുടെ നമ്പറിന് താഴെയായി കൊണ്ടാണ് ഈ ഇതിഹാസത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ജേഴ്സി അണിഞ്ഞു കൊണ്ടാണ് ബ്രസീൽ കളത്തിലേക്ക് ഇറങ്ങുക.

നേരത്തെ ബ്രസീലിന്റെ ട്രെയിനിങ് ക്യാമ്പിൽ പെലെയുടെ ഒരു ചിത്രം അവർ പതിച്ചിരുന്നു. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിനിടയിലാണ് അദ്ദേഹം ഹോസ്പിറ്റലിൽ ആവുന്നത്. തുടർന്ന് വേൾഡ് കപ്പിന് ബ്രസീൽ താരങ്ങൾ ഇതിഹാസത്തിന് പിന്തുണ അറിയിച്ചിരുന്നു. ഡിസംബർ 29 ആം തീയതിയാണ് പെലെ ലോകത്തോട് വിട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *