‘എമി മാർട്ടിനസ് നിയമം ‘ ഒഫീഷ്യലായി നിലവിൽ വന്നു!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് ലഭിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച താരമാണ് അവരുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്.നെതർലാന്റ്സ്, ഫ്രാൻസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ ഈ ഗോൾകീപ്പറാണ് അർജന്റീന രക്ഷപ്പെടുത്തിയത്. എതിരാളികളുടെ ശ്രദ്ധ തെറ്റിച്ചു കൊണ്ട് പെനാൽറ്റി ഷൂട്ടൗട്ടിൽ കൂടുതൽ ആധിപത്യം പുലർത്താൻ എമിക്ക് കഴിയുന്നു എന്നുള്ളതാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

എന്നാൽ എമിലിയാനോ മാർട്ടിനസിന്റെ ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് പിന്നാലെ ഫിഫ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ആ മാറ്റം ഇപ്പോൾ ഒഫീഷ്യലായി കൊണ്ട് നിലവിൽ വന്നിട്ടുണ്ട്. ജൂലൈ ഒന്നാം തീയതി മുതലാണ് നിലവിൽ വന്നിട്ടുള്ളത്. അതായത് അടുത്ത സീസണിൽ ഈ നിയമങ്ങൾക്ക് അനുസൃതമായി കൊണ്ടാണ് താരങ്ങൾ കളിക്കേണ്ടത്.ഫിഫ ഈ നിയമത്തിന് നൽകുന്ന നിർവചനം ഇങ്ങനെയാണ്.

” പെനാൽറ്റി എടുക്കുന്ന താരത്തിന്റെ ശ്രദ്ധ തെറ്റിക്കാൻ ഗോൾകീപ്പർക്ക് അനുവാദമില്ല.പെനാൽറ്റി എടുക്കുന്നത് വൈകിപ്പിക്കാൻ പാടില്ല, ഗോൾ പോസ്റ്റിലോ ബാറിലോ നെറ്റ്സിലോ ഗോൾകീപ്പർ സ്പർശിക്കരുത്. തീർച്ചയായും ഗോൾകീപ്പർ മത്സരത്തെയും പെനാൽറ്റി എടുക്കുന്ന താരത്തെയും ബഹുമാനിക്കേണ്ടതുണ്ട്.ഒരു കാരണവശാലും പെനാൽറ്റി എടുക്കുന്ന താരത്തെ ശല്യപ്പെടുത്തരുത് “ഇതാണ് ആ നിയമത്തിൽ പറയുന്നത്.

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഷുവാമെനി പെനാൽറ്റി എടുക്കാൻ വന്ന സമയത്ത് അർജന്റീന ഗോൾകീപ്പർ ബോൾ കുറച്ചപ്പുറത്തേക്ക് എറിഞ്ഞിരുന്നു. വളരെ പേടിച്ചു കൊണ്ടായിരുന്നു ഷുവാമെനി വന്നിരുന്നതെന്നും അതുകൊണ്ടാണ് താൻ അത് ചെയ്തത് എന്നുമായിരുന്നു എമി പിന്നീട് പറഞ്ഞിരുന്നത്.ആ പെനാൽറ്റി ഷുവാമെനി പാഴാക്കുകയായിരുന്നു ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *