എമി മാർട്ടിനസിന് കുഞ്ഞുങ്ങളുടെ മനസ്സാണ് : എംബപ്പേ വിവാദത്തിൽ പ്രതികരിച്ച് സ്കലോണി
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച താരമാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്.ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹം കിലിയൻ എംബപ്പേയെ അപമാനിച്ചത് വലിയ രൂപത്തിലുള്ള വിവാദമായിരുന്നു. വേൾഡ് കപ്പ് സെലിബ്രേഷനിടയിലാണ് അദ്ദേഹം ഒരു ഡോളുമായി എംബപ്പേയെ അധിക്ഷേപിച്ചത്.
ഈ വിവാദത്തിൽ ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പ്രതികരിച്ചിട്ടുണ്ട്. അതായത് എമി മാർട്ടിനസ് ചെയ്ത പ്രവർത്തിയെ ഓർത്ത് അദ്ദേഹം ഭാവിയിൽ സന്തോഷവാനായിരിക്കില്ല എന്നാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണെന്നും സ്കലോണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Interrogé par la radio espagnole COPE, le sélectionneur argentin Lionel Scaloni est revenu sur le sacre de l'Albiceleste à la Coupe du monde 2022. Il en a aussi profité pour défendre son gardien Emiliano Martinez, critiqué pour ses célébrations https://t.co/JTfFgF1pen pic.twitter.com/WVb8vohmxe
— L'ÉQUIPE (@lequipe) January 17, 2023
” അദ്ദേഹത്തിന്റെ ആ ആറ്റിറ്റ്യൂഡിൽ ഭാവിയിൽ അദ്ദേഹം സന്തോഷവാനായിരിക്കില്ല. പക്ഷേ അദ്ദേഹം അസാധാരണമായ ഒരു താരമാണ്. കുട്ടികളുടെ മനസ്സാണ് എമിലിയാനോ മാർട്ടിനസിന്. അദ്ദേഹത്തെ അടുത്തറിഞ്ഞാൽ അദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ്. ഞങ്ങൾക്ക് പരിധികളില്ലാത്ത സന്തോഷം നൽകുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വ്യക്തിത്വം ഞങ്ങളുടെ ഗ്രൂപ്പിന് ഒരുപാട് കാര്യങ്ങൾ നൽകുന്നുണ്ട്. ഇത്തരം ആറ്റിറ്റ്യൂഡുകൾ ഉണ്ടെങ്കിലും അദ്ദേഹം കളങ്കം ഒന്നുമില്ലാത്ത ഒരു വ്യക്തിയാണ് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഖത്തർ വേൾഡ് കപ്പിന് ശേഷവും മികച്ച പ്രകടനം നടത്താൻ ഇപ്പോൾ എമിലിയാനോ മാർട്ടിനെസ്സിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് വേണ്ടി നിർണായകസേവുകൾ നടത്താൻ താരത്തിന് സാധിച്ചിരുന്നു.