എമി മാർട്ടിനസിന്റെ അവഹേളനം,പരാതി നൽകി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്!

ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് അർജന്റീന കിരീടത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട താരങ്ങളിൽ ഒന്നാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലോവ് പുരസ്കാരം എമി മാർട്ടിനസിനായിരുന്നു. ഫൈനലിൽ നിർണായക സേവ് നടത്തി അർജന്റീനയെ രക്ഷപ്പെടുത്തിയത് എമിയായിരുന്നു.

എന്നാൽ കിരീടത്തിന്റെ വിജയാഘോഷത്തിനിടയിൽ കിലിയൻ എംബപ്പേയെ പരിഹസിച്ചു കൊണ്ടുള്ള ഒന്ന് രണ്ട് പ്രവർത്തികൾ എമിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.എംബപ്പേയുടെ മുഖം പതിച്ച പാവയും കയ്യിലേന്തി അദ്ദേഹം നടത്തിയ പ്രവർത്തികൾ വലിയ രൂപത്തിലുള്ള വിവാദമായിട്ടുണ്ട്. വലിയ വിമർശനങ്ങൾ ഈ പ്രവർത്തികൾ കാരണം എമിക്ക് ഇപ്പോൾ നേരിടേണ്ടി വരുന്നുണ്ട്.

മാത്രമല്ല ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ടായ നോയൽ ലേ ഗ്രേറ്റ് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ മേധാവികൾക്ക് എമിയുടെ ഈ പ്രവർത്തിക്കെതിരെ ഇദ്ദേഹം ഒരു പരാതി നൽകിയിട്ടുണ്ട്.ക്ലോഡിയോ ടാപ്പിയയോടാണ് ഈയൊരു വിഷയത്തിൽ ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.AFA ഏത് രൂപത്തിലുള്ള മറുപടി നൽകും എന്നുള്ളത് വ്യക്തമല്ല. നിലവിൽ ഫ്രാൻസിൽ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഈ വിഷയത്തിൽ ഉയർന്നു വരുന്നുണ്ട്.

അതുമാത്രമല്ല ഫൈനൽ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയ കോമാൻ,ഷുവാമെനി എന്നിവർക്ക് വലിയ വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. ഫ്രഞ്ച് ആരാധകർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇവർക്കെതിരെ വംശീയമായി അധിക്ഷേപങ്ങൾ നടത്തിയിട്ടുള്ളത്. ഈ വിഷയത്തിലും ഇപ്പോൾ FFF പ്രസിഡന്റ് പ്രതികരണം അറിയിച്ചിട്ടുണ്ട്.കടുത്ത നടപടികൾ ഇത്തരക്കാർക്കെതിരെ കൈക്കൊള്ളുമെന്നുള്ള ഉറപ്പാണ് ഇപ്പോൾ നോയൽ ലേ ഗ്രേറ്റ് നൽകിയിട്ടുള്ളത്. പ്രധാനമായും ഇൻസ്റ്റഗ്രാമിലൂടെയാണ് കോമാനും ഷുവാമെനിക്കുമൊക്കെ സ്വന്തം ആരാധകരിൽ നിന്ന് തന്നെ വംശീയഅധിക്ഷേപങ്ങൾ നേരിടേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *