എമി മാർട്ടിനസിനും പരിക്ക്, അർജന്റീനയുടെ ആശങ്കകൾ വർദ്ധിക്കുന്നു !

ഖത്തർ വേൾഡ് കപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സൂപ്പർ താരങ്ങൾക്ക് പരിക്കേൽക്കുന്നത് ഇപ്പോൾ അർജന്റീനയുടെ ദേശീയ ടീമിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സൂപ്പർ താരങ്ങളായ പൗലോ ഡിബാല,എയ്ഞ്ചൽ ഡി മരിയ,ലിയാൻഡ്രോ പരേഡസ്,നിക്കോളാസ് ഗോൺസാലസ് തുടങ്ങിയ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇവരെല്ലാം ഖത്തർ വേൾഡ് കപ്പിന് മുന്നേ പരിക്കിൽ നിന്നും മുക്തി നേടുമെന്നാണ് അർജന്റീന പ്രതീക്ഷിക്കുന്നത്.

എന്നാൽ ഇതിനു പിന്നാലെ മറ്റൊരു സൂപ്പർതാരത്തിനും പരിക്ക് പിടികൂടിയിട്ടുണ്ട്. അർജന്റീനയുടെ ഒന്നാം ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിനാണ് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റിലുള്ളത്.ആസ്റ്റൻ വില്ലയും ന്യൂകാസിൽ യുണൈറ്റഡ് തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു എമിലിയാനോ മാർട്ടിനസിന് പരിക്കേറ്റത്.തുടർന്ന് താരത്തെ ക്ലബ്ബ് പിൻവലിക്കുകയും ചെയ്തു.

തന്റെ സഹതാരത്തിന്റെ കാൽമുട്ടിൽ എമിലിയാനോ മാർട്ടിനസിന്റെ തലയിടിക്കുകയായിരുന്നു. ഇത് തുടർന്നാണ് തലക്ക് പരിക്കേറ്റുള്ളത്. അദ്ദേഹത്തെ പിൻവലിച്ച ശേഷം ഒൽസനായിരുന്നു ഗോൾ വല കാത്തിരുന്നത്. അതിനുശേഷം നാല് ഗോളുകൾ വഴങ്ങി കൊണ്ട് ആസ്റ്റൻ വില്ല പരാജയപ്പെടുകയും ചെയ്തു.

എന്നാൽ എമിയുടെ പരിക്ക് ഗുരുതരമല്ല എന്നുള്ളത് തന്നെയാണ് പുറത്തേക്ക് വരുന്ന സൂചനകൾ.എമിലിയാനോ മാർട്ടിനസ് സ്വന്തമായി കാര്യങ്ങൾ ചെയ്തു തുടങ്ങിയെന്നാണ് ആസ്റ്റൻ വില്ല പരിശീലകൻ മത്സരശേഷം പറഞ്ഞിരുന്നത്. അതായത് പരിക്ക് ഗുരുതരമല്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്.പക്ഷേ കൂടുതൽ പരിശോധനകൾക്ക് ശേഷം ആസ്റ്റൻ വില്ല വ്യക്തമായ മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചേക്കും.

അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട താരമാണ് എമി. അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *