എമിലിയാനോ മാർട്ടിനെസ് അരങ്ങേറിയേക്കും, ചിലിക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിനുള്ള ഒരുക്കങ്ങളിലാണ് അർജന്റൈൻ ടീം. ലയണൽ സ്കലോണിയുടെ കീഴിൽ പരിശീലനം പുരോഗമിക്കുകയാണ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച്ച പുലർച്ചെ 5:30-നാണ് അർജന്റീന ചിലിയെ നേരിടുക. കഴിഞ്ഞ ദിവസം നടത്തിയ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ പരിശീലകൻ സ്കലോണി തീരുമാനിച്ചിട്ടുണ്ട്. അതുപ്രകാരം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അർജന്റീനക്ക് വേണ്ടി അരങ്ങേറിയെക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സും ടിഎൻടി സ്പോർട്സും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പരിശീലനത്തിൽ ഫ്രാങ്കോ അർമാനിയേക്കാൾ കോച്ചിങ് സ്റ്റാഫിനെ തൃപ്തിപ്പെടുത്താൻ എമിലിയാനോക്കാണ് എന്നാണ് ഇവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ആസ്റ്റൺ വില്ല കീപ്പറായ ഇദ്ദേഹം 13 ക്ലീൻ ഷീറ്റുകൾ പ്രീമിയർ ലീഗിൽ നേടിയിരുന്നു.

അതേസമയം ആദ്യത്തെ സാധ്യത ഇലവനിൽ ഉണ്ടായിരുന്ന ടാഗ്ലിയാഫിക്കോ,ലോ സെൽസോ,എയ്ഞ്ചൽ ഡി മരിയ എന്നിവർക്ക് സ്ഥാനം ലഭിച്ചേക്കില്ല. മോന്റിയേലിനെ മറികടന്ന് യുവാൻ ഫോയ്ത്തും സ്റ്റാർട്ട്‌ ചെയ്‌തേക്കും.ലിസാൻഡ്രോ മാർട്ടിനെസ്, അക്യുന,ഒകമ്പസ് എന്നിവരായിരിക്കും ഇവർക്ക് പകരം സ്റ്റാർട്ട്‌ ചെയ്യുക. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരമുള്ള സാധ്യത ഇലവൻ താഴെ നൽകുന്നു.

Emiliano Martinez; Foyth, Martinez Quarta, Pezzella, Lisandro Martinez; De Paul, Paredes, Acuña; Ocampos, Lautaro Martinez, Messi.

Leave a Reply

Your email address will not be published. Required fields are marked *