എമിലിയാനോ മാർട്ടിനസ്‌ ബയേണിൽ എത്തുമോ? യാഥാർത്ഥ്യം വെളിപ്പെടുത്തി ഫാബ്രിസിയോ റൊമാനോ!

ഈ കഴിഞ്ഞ വേൾഡ് കപ്പിൽ അതിഗംഭീര പ്രകടനമാണ് അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് പുറത്തെടുത്തിട്ടുള്ളത്. അർജന്റീനയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഹോളണ്ടിനെതിരെയും ഫ്രാൻസിനെതിരെയും പെനാൽറ്റി സേവുകൾ നടത്തിക്കൊണ്ട് അർജന്റീനയെ രക്ഷിച്ചെടുത്തത് ഈ ഗോൾകീപ്പറായിരുന്നു.

വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ നേടിയ എമി മാർട്ടിനസിനെ കുറിച്ച് ചില ട്രാൻസ്ഫർ റൂമറുകൾ ഫുട്ബോൾ ലോകത്ത് പ്രചരിച്ചിരുന്നു. അതായത് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് അവരുടെ ഗോൾ കീപ്പറായ മാനുവൽ ന്യൂയർക്ക് പകരക്കാരനായി കൊണ്ട് എമി മാർട്ടിനസിനെ ക്ലബ്ബിൽ എത്തിച്ചേക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.ന്യൂയറുടെ പ്രായം കാരണമാണ് പുതിയ ഒരു ഗോൾകീപ്പർക്ക് വേണ്ടി ബയേൺ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

എന്നാൽ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഈ വിഷയത്തിലെ പുതിയ അപ്ഡേറ്റ് ഇപ്പോൾ നൽകിയിട്ടുണ്ട്.അതായത് എമിലിയാനോ മാർട്ടിനസിനെ ബയേൺ മ്യൂണിക്ക് ഇപ്പോൾ ലക്ഷ്യം വെക്കുന്നില്ല.അതുമായി ബന്ധപ്പെട്ട യാതൊരുവിധ ചർച്ചകളും ഇതുവരെ നടന്നിട്ടില്ല. എമി മാർട്ടിനസ്‌ അദ്ദേഹത്തിന്റെ ക്ലബ്ബായ ആസ്റ്റൻ വില്ലയിൽ തന്നെ തുടരും എന്നാണ് ഇപ്പോൾ ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

അലക്സാണ്ടർ നുബെൽ,യാൻ സോമ്മർ എന്നിവരെയാണ് ന്യൂയറിന്റെ പകരക്കാരായി കൊണ്ട് ബയേൺ പരിഗണിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ഏതായാലും മാർട്ടിനെസ്സ് ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ഏജന്റ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഓഫറുകൾ ലഭിച്ചാൽ തീർച്ചയായും അദ്ദേഹം വമ്പൻ ക്ലബ്ബുകളിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *