എന്റെ സ്വപ്നത്തിന് അന്ത്യമായി : വികാരഭരിത കുറിപ്പുമായി ക്രിസ്റ്റ്യാനോ!
ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗലിന് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി പോർച്ചുഗൽ വേൾഡ് കപ്പിൽ നിന്ന് പുറത്താവുകയും മൊറോക്കോയാവട്ടെ ചരിത്രം കുറിച്ചുകൊണ്ട് വേൾഡ് കപ്പ് സെമിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.ഫ്രാൻസ് ആണ് സെമിഫൈനലിൽ മൊറോക്കോയുടെ എതിരാളികൾ.
ഏതായാലും തന്റെ അവസാന വേൾഡ് കപ്പിലും കിരീടമില്ലാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങുകയാണ്. 5 വേൾഡ് കപ്പുകളിൽ പങ്കെടുത്ത റൊണാൾഡോക്ക് കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിരുന്നില്ല.ഇതേക്കുറിച്ച് വികാരഭരിതമായ ഒരു കുറിപ്പ് റൊണാൾഡോ തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.അതിന്റെ രത്ന ചുരുക്കം ഇങ്ങനെയാണ്.
🇵🇹 Merci pour tout, Cristiano 👏👏 pic.twitter.com/vQ91YZrjcF
— Coupe du Monde 🏆 (@fifaworldcup_fr) December 11, 2022
” പോർച്ചുഗലിനൊപ്പം വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ആഗ്രഹവുമായിരുന്നു.ഞാൻ എന്റെ കരിയറിൽ ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ലോകത്തിന്റെ നെറുകയിൽ എന്റെ രാജ്യത്തിന്റെ ഉയർത്തിക്കൊണ്ടു വരിക എന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വേണ്ടി ഞാൻ നല്ല രൂപത്തിൽ പോരാടിയിരുന്നു.കളത്തിനകത്ത് എന്റെ സ്വപ്നത്തെ വിട്ടു നൽകാൻ ഞാൻ ഒരിക്കലും തയ്യാറായിരുന്നില്ല. പക്ഷേ നിർഭാഗ്യവശാൽ ഇന്നലെ എന്റെ സ്വപ്നത്തിന് വിരാമമായി. ഇനി കൂടുതലൊന്നും പറയാനില്ല. പോർച്ചുഗലിന് ഞാൻ നന്ദി പറയുന്നു ” ഇതാണ് റൊണാൾഡോ കുറിച്ചിരിക്കുന്നത്.
ഏതായാലും അടുത്ത വേൾഡ് കപ്പ് കളിക്കാൻ റൊണാൾഡോ ഉണ്ടാവില്ല എന്നുള്ള കാര്യം ഉറപ്പാണ്. പക്ഷേ പോർച്ചുഗലിന് വേണ്ടി താരം ഇനി കുറച്ച് മത്സരങ്ങളൊക്കെ കളിക്കാൻ തന്നെയാണ് സാധ്യതകൾ കാണുന്നത്.