ഞാൻ മെസ്സിയോടൊപ്പമുള്ള ഒരു ഫോട്ടോ ആവിശ്യപ്പെടും, കാരണസഹിതമുള്ള വെളിപ്പെടുത്തലുമായി എമിലിയാനോ മാർട്ടിനെസ് !
ഇതാദ്യമായാണ് അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് ദേശീയ ടീമിന് വേണ്ടി കളിക്കാനുള്ള അവസരം ലഭിക്കുന്നത്. ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ഫസ്റ്റ് ഗോൾകീപ്പറായി പരിശീലകൻ സ്കലോണി പരിഗണിച്ചിരിക്കുന്നത് എമിലിയാനോ മാർട്ടിനെസിനെയാണ്. ആഴ്സണലിനും നിലവിൽ ആസ്റ്റൺ വില്ലക്കും വേണ്ടി താരം പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് താരത്തിന് ടീമിൽ ഇടം നേടാൻ സഹായിച്ചത്. ഇപ്പോഴിതാ അർജന്റീന ജേഴ്സിയിൽ ആദ്യ മത്സരം കളിക്കാൻ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ഒലെ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. കൂടാതെ മെസ്സിയോടൊപ്പം കളിക്കാൻ പോവുന്നതിന്റെ ആവേശവും അദ്ദേഹം പങ്കുവെച്ചു.
Emiliano Martínez: de la alegría por la convocatoria a la foto que le pedirá a Messi para su hijo
— TyC Sports (@TyCSports) October 6, 2020
Dibu afronta su primera citación con la #SelecciónArgentina y podría ser titular ante Ecuador el jueves. https://t.co/0eUwM2rMud
” ആദ്യമായാണ് അർജന്റീന ടീമിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. തീർച്ചയായും ഇതെന്റെ സ്വപ്നസാക്ഷാൽക്കാരമാണ്. ഞാൻ വളരെയധികം സന്തോഷവാനാണ്. സത്യം എന്തെന്നാൽ എന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ട് ഈ മത്സരം ആസ്വദിക്കാൻ പോവുകയാണ് ഞാൻ ചെയ്യുന്നത്. മെസ്സിയെ കണ്ടുമുട്ടുമ്പോൾ തീർച്ചയായും ഞാൻ അദ്ദേഹത്തോടൊപ്പമുള്ള ഒരു ഫോട്ടോ ആവിശ്യപ്പെടും. അതെന്റെ കുടുംബത്തിനും എന്റെ മകൻ സാന്റിക്കും വേണ്ടിയാണ്. കാരണം എന്തെന്നാൽ അവൻ വളർന്നു വലുതാവുമ്പോൾ, ഞാൻ ലോകത്തിലെ ഏറ്റവും മികച്ച താരത്തോടൊപ്പം കളിച്ചിട്ടുണ്ട് എന്ന കാര്യം അവനു മനസ്സിലാവണം. മെസ്സിയോട് ഫോട്ടോ ചോദിക്കാൻ എനിക്ക് ലജ്ജ തോന്നുന്നുണ്ട്. പക്ഷെ അതെല്ലാവരും ചെയ്യുന്ന കാര്യമാണ് ” എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.
Emiliano Martinez: “I'm going to ask Messi for a photo this time. I'm going to ask it for my family and for my son. I want it for when he grows up and sees that I played with the best of all.” 🇦🇷 pic.twitter.com/KOumnaxSPh
— SPORTbible (@sportbible) October 3, 2020