എന്റെ ഐഡോളുകൾ അച്ഛനും അമ്മയുമാണ് : ഫിഫ ബെസ്റ്റ് പുരസ്കാര വേദിയിൽ എമിലിയാനോ മാർട്ടിനസ്.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ്സ് സ്വന്തമാക്കിയിരുന്നു.റയൽ മാഡ്രിഡ് ഗോൾകീപ്പറായ തിബൗട്ട് കോർട്ടുവയെ പിന്തള്ളി കൊണ്ടാണ് എമി മാർട്ടിനസ് ഈ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നേടിയ ഗോൾഡൻ ഗ്ലൗ പുരസ്കാരമാണ് ഇദ്ദേഹത്തെ ഫിഫ ബെസ്റ്റ് അർഹനാക്കിയിരിക്കുന്നത്.

ഏതായാലും ഈ അവാർഡ് നേടിയതിനുശേഷം പലകാര്യങ്ങളെ കുറിച്ചും അർജന്റീന ഗോൾകീപ്പർ സംസാരിച്ചു.തന്റെ ഐഡോളുകൾ അഥവാ ആരാധനാപാത്രങ്ങൾ അച്ഛനും അമ്മയുമാണ് എന്നാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണമൊക്കെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.എമിയുടെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്റെ ജീവിത കഥ എന്താണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്.ഈ പുരസ്കാരം എനിക്കും എന്റെ രാജ്യത്തിനും അഭിമാനം നൽകുന്ന കാര്യമാണ്.വളരെ മനോഹരമായ ഒന്നാണിത്.ഞാൻ എല്ലാവരോടും നന്ദി പറയുന്നു. എന്റെ ഒരു വലിയ സ്വപ്നമാണ് പൂവണിഞ്ഞത്. എന്റെ ഐഡോളുകൾ എന്റെ അമ്മയും അച്ഛനുമാണ്.ഈ നേട്ടത്തിന് ഞാൻ അവരോട് നന്ദി പറയുന്നു. ഇതേ സ്ഥിരതയോടു കൂടി ഇനിയും മുന്നോട്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എപ്പോഴും ഞാൻ ഗോൾകീപ്പർമാരെ മാതൃകയാക്കി തിരഞ്ഞെടുക്കാറുണ്ട്.പക്ഷേ എന്റെ ഐഡോളുകൾ മാതാപിതാക്കളാണ്. ഒരു ദിവസം 12 മണിക്കൂറോളം ജോലി ചെയ്തു കൊണ്ടാണ് രണ്ടുപേരും എന്നെ പരിപാലിച്ചിരുന്നത്. ഈ പുരസ്കാരം അവർക്കുള്ളതാണ് “അർജന്റീന ഗോൾകീപ്പർ പറഞ്ഞു.

വേൾഡ് കപ്പിലെ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നത്.നെതർലാന്റസ്, ഫ്രാൻസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ നിർണായക പെനാൽറ്റി തടഞ്ഞിട്ടു കൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചിരുന്നത് ഈ ഗോൾകീപ്പറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *