എന്റെ ഏറ്റവും വലിയ സ്വപ്നം വേൾഡ് കപ്പാണ്:നെയ്മർ
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇപ്പോൾ ഉള്ളത് അമേരിക്കയിലാണ്. കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കുന്ന ബ്രസീലിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് നെയ്മർ അമേരിക്കയിൽ എത്തിയിട്ടുള്ളത്.ആദ്യ മത്സരത്തിൽ ഒരു ആരാധകനായി കൊണ്ട് നെയ്മർ സ്റ്റാൻഡിൽ ഉണ്ടായിരുന്നു. എന്നാൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നു എന്നത് നെയ്മർക്ക് നിരാശ നൽകിയ കാര്യമാണ്.പക്ഷേ ഈ ബ്രസീൽ ടീമിൽ തനിക്ക് വിശ്വാസമുണ്ടെന്ന് അതിനുശേഷം നെയ്മർ ഇൻസ്റ്റഗ്രാമിലൂടെ പറയുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം നെയ്മർ ഒരു അഭിമുഖം നൽകിയിരുന്നു. ഒരുപാട് കാര്യങ്ങൾക്ക് ഒറ്റവാക്കിൽ അദ്ദേഹം ഉത്തരം നൽകിയിരുന്നു. ഫുട്ബോളിലെ ഏറ്റവും വലിയ സ്വപ്നം എന്താണ് എന്ന് നെയ്മറോട് ചോദിക്കപ്പെട്ടിരുന്നു. വേൾഡ് കപ്പ് കിരീടം നേടുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം വന്നവർ പറഞ്ഞിട്ടുണ്ട്. കൂടാതെ മറ്റു പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഫുട്ബോളിലെ എന്റെ ഏറ്റവും വലിയ സ്വപ്നം കിരീടം സ്വന്തമാക്കുക എന്നുള്ളതാണ്. ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. മെസ്സിയെ മാറ്റി നിർത്തിയാൽ ഞാൻ കൂടെ കളിച്ചതിൽ ഏറ്റവും മികച്ച താരം ഇനിയേസ്റ്റയാണ്. അദ്ദേഹം എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാൻ കളിച്ചിട്ടുള്ള ഏറ്റവും മികച്ച എതിരാളി തിയാഗോ സിൽവയാണ്. എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും ബുദ്ധിമുട്ടേറിയ ഡിഫൻസീവ് മിഡ്‌ഫീൽഡർ കാസമിറോയാണ്. ഞാൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ഗോൾകീപ്പർ കെയ്ലർ നവാസാണ്. കൂടാതെ മാനുവൽ ന്യൂയറും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എന്റെ ഏറ്റവും മനോഹരമായ ഗോൾ പുഷ്കാസ് അവാർഡ് നേടിയ സാന്റോസിന് വേണ്ടി സ്വന്തമാക്കിയ ആ ഗോൾ തന്നെയാണ്. എന്റെ ഏറ്റവും പ്രധാനപ്പെട്ട ഗോൾ അത് സാൻഡോസിന് വേണ്ടി ഞാൻ ആദ്യം നേടിയ ഗോളാണ് ” ഇതാണ് നെയ്മർ തന്റെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളത്.
പരിക്ക് മൂലമാണ് നെയ്മർക്ക് ഇത്തവണത്തെ കോപ്പ അമേരിക്ക നഷ്ടമാകുന്നത്. ബ്രസീലിനോടൊപ്പം കോപ്പ അമേരിക്ക കിരീടമോ വേൾഡ് കപ്പ് കിരീടമോ നേടാൻ കഴിയാത്ത താരമാണ് നെയ്മർ ജൂനിയർ. വരുന്ന സെപ്റ്റംബർ മാസത്തിൽ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2026 വേൾഡ് കപ്പ് ആണ് അദ്ദേഹത്തിന്റെ മുന്നിലുള്ള അവസാനത്തെ പ്രതീക്ഷ.