എന്ത് കൊണ്ട് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കി? പോർച്ചുഗൽ കോച്ച് പറയുന്നു!
ഇന്നലെ യുവേഫ നേഷൻസ് നടന്ന കരുത്തരുടെ പോരാട്ടം സമനിലയിൽ പിരിഞ്ഞിരുന്നു. ഓരോ ഗോളുകൾ വീതം നേടിക്കൊണ്ടാണ് പോർച്ചുഗല്ലും സ്പെയിനും സമനില നേടിയത്.സ്പെയിനിന് വേണ്ടി മൊറാറ്റ ഗോൾ നേടിയപ്പോൾ ഹോർട്ടയാണ് പോർച്ചുഗല്ലിന്റെ സമനില ഗോൾ നേടിയത്.
എന്നാൽ ആരാധകരെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം എന്തെന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോർച്ചുഗല്ലിന്റെ ആദ്യ ഇലവനിൽ ഇടം ഉണ്ടായിരുന്നില്ല.ഇതിനുള്ള ഒരു വിശദീകരണം ഇപ്പോൾ പോർച്ചുഗല്ലിന്റെ പരിശീലകനായ ഫെർണാണ്ടോ സാൻഡോസ് നൽകിയിട്ടുണ്ട്. അതായത് ടാക്റ്റികലായിട്ടുള്ള ഒരു തീരുമാനമായിരുന്നു റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത് എന്നാണ് സാന്റോസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 3, 2022
” എന്തുകൊണ്ടാണ് റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത് എന്നുള്ളത് ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ്. അതൊരു മില്യൺ ഡോളർ ചോദ്യം തന്നെയാണ്. ഞാൻ ഉപയോഗിച്ച താരങ്ങൾ തന്നെയാണ് ഈ മത്സരത്തിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായവർ.അതൊരു ടെക്നിക്കൽ- ടാക്ടിക്കൽ തീരുമാനമാണ്. ഇന്നത്തെ മത്സരത്തിനുള്ള ബെസ്റ്റ് സൊല്യൂഷൻ അതായിരുന്നു.ക്രിസ്റ്റ്യാനോയുടെ ക്വാളിറ്റിയിൽ സംശയം ഉണ്ടായിട്ടല്ല. മറിച്ച് ചില മത്സരങ്ങളിൽ നമ്മൾ വ്യത്യസ്തമായി ചിന്തിക്കേണ്ടിവരും. രണ്ടാം പകുതിയിൽ ഇറങ്ങി കൊണ്ട് മത്സരത്തെ സോൾവ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
10 ദിവസത്തിനിടയിൽ നാലു മത്സരങ്ങളാണ് പോർച്ചുഗല്ലിന് നേഷൻസ് ലീഗിൽ കളിക്കേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ടീമിൽ റൊട്ടേഷൻ ഉണ്ടാവുമെന്നുള്ള കാര്യം നേരത്തെ തന്നെ പോർച്ചുഗൽ പരിശീലകൻ അറിയിച്ചിരുന്നു.