എന്ത്കൊണ്ട് ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തി : പോർച്ചുഗീസ് പരിശീലകൻ പറയുന്നു!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മിന്നുന്ന വിജയമാണ് പോർച്ചുഗൽ കരസ്ഥമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലായിരുന്നുവെങ്കിലും മികച്ച പ്രകടനമാണ് പോർച്ചുഗൽ നടത്തിയത്.
ഏതായാലും എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയത് എന്നുള്ള ചോദ്യത്തിന് പോർച്ചുഗീസ് പരിശീലകനായ ഫെർണാണ്ടൊ സാൻഡോസ് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അതായത് ഒരു സ്ട്രാറ്റജിക്കായിട്ടുള്ള തീരുമാനമായിരുന്നു എന്നാണ് സാന്റോസ് പറഞ്ഞിരുന്നത്. ഈ മത്സരത്തിനു വേണ്ടി ഇങ്ങനെയായിരുന്നു തയ്യാറെടുത്തിരുന്നതെന്നും സാന്റോസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
WHAT A PHOTO! 😮
— SPORTbible (@sportbible) December 6, 2022
Cristiano Ronaldo might not be playing, but he is still the centre of everything 🇵🇹 pic.twitter.com/QkVLDjv5TG
” ഇത് സ്ട്രാറ്റജിക്ക് ആയിട്ടുള്ള ഒരു ഓപ്ഷനായിരുന്നു.ഈ മത്സരത്തിനു വേണ്ടി ഈ രൂപത്തിലായിരുന്നു ഞങ്ങൾ തയ്യാറെടുത്തിരുന്നത്. വ്യത്യസ്തമായ മാറ്റങ്ങളും വ്യത്യസ്തമായ മൂവ്മെന്റുകളും ഞങ്ങൾ നടപ്പിലാക്കി.അതിനേക്കാൾ മുകളിലായി ഇവിടെ ഒന്നുമില്ല.റൊണാൾഡോ ഒരു മികച്ച പ്രൊഫഷണൽ ആണ്.തീർച്ചയായും അദ്ദേഹം കളത്തിൽ ഇറങ്ങുന്ന സമയത്ത് പോർച്ചുഗലിനെ സഹായിക്കുക തന്നെ ചെയ്യും. റൊണാൾഡോയുടെ അഭാവത്തിലും പോർച്ചുഗീസ് ടീം ഒരു ബാലൻസ്ഡ് ടീമാണ് ” ഇതാണ് പരിശീലകനായ ഫെർണാണ്ടൊ സാന്റോസ് പറഞ്ഞിട്ടുള്ളത്.
റൊണാൾഡോയുടെ പകരക്കാരനായി വന്ന ഗോൺസാലോ റാമോസാണ് ഇന്നലത്തെ മത്സരത്തിൽ പോർച്ചുഗലിന്റെ വിജയ ശില്പി. ഹാട്രിക്കും ഒരു അസിസ്റ്റുമാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്.