എന്ത്കൊണ്ട് എൻഡ്രിക്കിനെ ഇപ്പോൾ തന്നെ ഉൾപ്പെടുത്തി? ഡിനിസിന്റെ വിശദീകരണം!

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക. ആദ്യമത്സരത്തിൽ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ.വരുന്ന പതിനേഴാം തീയതിയാണ് ആ മത്സരം നടക്കുക. പിന്നീട് നവംബർ 22 ആം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീൽ ചിരവൈരികളായ അർജന്റീനയെ നേരിടും. പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ആ പോരാട്ടം അരങ്ങേറുക.

ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള ബ്രസീൽ ടീമിനെ പരിശീലകനായ ഫെർണാണ്ടൊ ഡിനിസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് കേവലം 17 വയസ്സ് മാത്രമുള്ള എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തി എന്നതാണ്. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന്റെ താരമാണ് എൻഡ്രിക്ക്. അടുത്തവർഷം അദ്ദേഹം റയലിനു വേണ്ടി കളിച്ചു തുടങ്ങും. എന്തുകൊണ്ടാണ് എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത് എന്നതിനുള്ള വിശദീകരണം ഈ പരിശീലകൻ നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാനുള്ള പൊട്ടൻഷ്യലുള്ള താരമാണ് എൻഡ്രിക്ക്.പക്ഷേ അത് സംഭവിക്കുമോ എന്നത് നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. പക്ഷേ ഇതൊരിക്കലും സമ്മർദ്ദമല്ല. മറിച്ച് ഇത് ഒരു അവാർഡാണ്. കൂടാതെ ആ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിഷനുമാണ്. 2006 ജനിച്ച ഒരു പയ്യൻ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള എക്സ്പീരിയൻസിലാണുള്ളത്. ബ്രസീലിലെ മികച്ച ടീമുകൾക്കെതിരെ കളിക്കുന്നു, അവർക്കെതിരെ മികച്ച പ്രകടനം നടത്തുന്നു, അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യത “ഇതാണ് ഡിനിസ് പറഞ്ഞിട്ടുള്ളത്.

ബ്രസീൽ ടീമിൽ ഇടം നേടിയതോടുകൂടി തന്നെ ചരിത്രം സൃഷ്ടിക്കാൻ എൻഡ്രിക്കിന് സാധിച്ചിട്ടുണ്ട്.അതായത് 1994 നു ശേഷം ബ്രസീലിന്റെ ദേശീയ ടീമിലേക്ക് വിളിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് എൻഡ്രിക്ക് സ്വന്തമാക്കിയിട്ടുള്ളത്.1994-ൽ റൊണാൾഡോ നസാരിയോയായിരുന്നു റെക്കോർഡ് സ്ഥാപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *