എന്ത്കൊണ്ടാണ് മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുന്നത്?അർണോൾഡ് പറയുന്നു
സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇനി ഫുട്ബോളിൽ ഒന്നും തന്നെ തെളിയിക്കാനില്ല എന്ന് പറയേണ്ടിവരും.സാധ്യമായതെല്ലാം മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.45 കിരീടങ്ങൾ നേടിയ മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരം.8 ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയ മെസ്സി തന്നെയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ള താരം.
ലിവർപൂളിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ അലക്സാണ്ടർ അർണോൾഡ് ഇപ്പോൾ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനുള്ള വിശദീകരണം അർണോൾഡ് നൽകുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മെസ്സിയാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരം. അദ്ദേഹത്തിനെതിരെ കളിക്കുമ്പോൾ ഒരു വ്യത്യസ്തമായ ഫീലിങ്ങാണ് നമുക്ക് ഉണ്ടാവുക. മറ്റാർക്കെതിരെയും കളിക്കുമ്പോൾ ആ ഫീലിംഗ് ഉണ്ടാവുകയില്ല.മെസ്സിയുടെ അടുത്തേക്ക് പന്ത് എത്തുമ്പോൾ നമ്മൾ എപ്പോഴും റെഡ് അലർട്ട് ആയിരിക്കണം. എതിരാളികൾക്ക് ആ ഒരു ഫീലിംഗ് നൽകുന്ന അപൂർവ്വം താരങ്ങളിൽ ഒരാളാണ് മെസ്സി.അതുകൊണ്ടാണ് ഞാൻ മെസ്സിയെ ഏറ്റവും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നത്. കളിക്കളത്തിൽ എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നുവോ അതെല്ലാം ചെയ്യാൻ കഴിയുന്ന താരമാണ് മെസ്സി. ഫുട്ബോളിന്റെ എല്ലാ മേഖലയിലും നമുക്ക് മെസ്സിയെ ഏറ്റവും മികച്ചതാരമായി കൊണ്ട് പരിഗണിക്കാം “ഇതാണ് ലിവർപൂൾ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നവർ നിരവധിയാണ്.നിലവിൽ മെസ്സി പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഇന്റർമയാമിയുടെ കുറച്ച് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.അധികം വൈകാതെ തന്നെ അദ്ദേഹത്തെ കളിക്കളത്തിൽ കാണാം എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.