എന്തൊക്കെ തിരിച്ചടികൾ ഏറ്റാലും നിശബ്ദനായിരിക്കും: മെസ്സിയെ പ്രശംസിച്ച് മുൻ സൗദി പരിശീലകൻ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീനക്ക് വലിയ ആഘാതമായിരുന്നു ലഭിച്ചിരുന്നത്.എന്തെന്നാൽ ദുർബലരായ സൗദി അറേബ്യയോട് അവർ പരാജയപ്പെടുകയായിരുന്നു. അന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സൗദി അറേബ്യയുടെ പരിശീലകനായ ഹെർവ് റെനാർഡ്. അദ്ദേഹം നിലവിൽ ഫ്രഞ്ച് വനിത ടീമിന്റെ പരിശീലക സ്ഥാനത്താണ് ഉള്ളത്.

ലയണൽ മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.മെസ്സിയുടെ സ്വഭാവ സവിശേഷതയെയാണ് ഇദ്ദേഹം പ്രശംസിച്ചിട്ടുള്ളത്. വളരെ വിനയമുള്ള ഒരു വ്യക്തിയാണ് ലയണൽ മെസ്സിയെന്നും എന്തൊക്കെ തിരിച്ചടികൾ ലഭിച്ചാലും നിശബ്ദനായി തന്റെ ജോലിയിൽ ശ്രദ്ധാലുവായിരിക്കുമെന്നുമാണ് റെനാർഡ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് ലയണൽ മെസ്സിയുടെ സ്വഭാവം ഇഷ്ടമാണ്. വളരെ എളിമയുള്ള ഒരു വ്യക്തിയാണ് അദ്ദേഹം.അദ്ദേഹത്തിന് തിരിച്ചടികൾ ഏറ്റാലും അദ്ദേഹം ഒന്നും പറയില്ല.തന്റെ ജോലിയിൽ ശ്രദ്ധാലുവായിരിക്കും. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. മെസ്സി ഒരു ജന്റിൽമാനാണ്. വേൾഡ് കപ്പിലെ അദ്ദേഹത്തിന്റെ ലെവൽ എന്നെ തീർച്ചയായും അത്ഭുതപ്പെടുത്തിയിരുന്നു. അദ്ദേഹം ഇപ്പോഴും കൂടുതൽ സർപ്രൈസിംഗ് ആണ് ” ഇതാണ് മുൻ സൗദി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സൗദി അറേബ്യയോട് പരാജയപ്പെട്ട അർജന്റീന പിന്നീട് പൂർവാധികം ശക്തിയോടെ കൂടി തിരിച്ചു വരികയും കിരീടം നേടുകയും ചെയ്തു. മെസ്സി തന്നെയായിരുന്നു ടൂർണമെന്റ് ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴും മികച്ച രൂപത്തിൽ കളിക്കളത്തിൽ തുടരാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ ഇന്റർ മയാമിയുടെ മത്സരത്തിൽ രണ്ട് ഗോളുകളാണ് മെസ്സി നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!