എന്തുകൊണ്ട് സ്പെയിനിൽ നിന്ന് ആളെ ഇറക്കി? സ്കലോണി വ്യക്തമാക്കുന്നു!

കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നാളെ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ അർജന്റീന കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അർജന്റീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.തകർപ്പൻ ഫോമിലൂടെയാണ് അർജന്റീന ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് പുതിയ ഒരു താരത്തെ സ്കലോണി ഉൾപ്പെടുത്തിയിരുന്നു. സ്പാനിഷ് ക്ലബ്ബായ മയ്യോർക്കക്ക് വേണ്ടി കളിക്കുന്ന പാബ്ലോ മഫിയോയെയായിരുന്നു അർജന്റീന സ്വന്തമാക്കിയിരുന്നത്. യഥാർത്ഥത്തിൽ ഇദ്ദേഹം സ്പാനിഷ് പൗരനാണ്. സ്പെയിനിന്റെ അണ്ടർ എയ്ജ് ടീമുകൾക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ അമ്മ അർജന്റീനക്കാരിയായതിനാൽ അത് ഉപയോഗപ്പെടുത്തിക്കൊണ്ട് സ്കലോണി മഫിയോയെ സ്വന്തമാക്കുകയായിരുന്നു. എന്തുകൊണ്ട് ഇദ്ദേഹത്തെ ടീമിലെടുത്തു എന്നതിനുള്ള ഉത്തരം ഇപ്പോൾ സ്കലോണി തന്നെ നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ മഫിയോയെ കുറച്ചുകാലമായി ഫോളോ ചെയ്തിരുന്നു. കാരണം റൈറ്റ് ബാക്ക് പൊസിഷനിൽ ഞങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. വളരെ താല്പര്യമുളവാക്കുന്ന ഒരു ഓപ്ഷൻ തന്നെയാണ് അദ്ദേഹം. കോപ്പ അമേരിക്കക്ക് മുന്നേ തന്നെ ഞങ്ങൾ പാബ്ലോയെ ഫോളോ ചെയ്തിട്ടുണ്ട്.ഞങ്ങൾക്ക് അദ്ദേഹത്തെ നന്നായി അറിയാം.അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് ഞങ്ങൾ തന്നെ വിശ്വസിച്ചിരുന്നു.അർജന്റൈൻ രക്തമാണ് അദ്ദേഹം.അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഈ ക്ഷണം സ്വീകരിച്ചിട്ടുള്ളത് ” സ്കലോണി പറഞ്ഞു.

വളരെയധികം ടാലന്റ്ഡായിട്ടുള്ള താരമാണ് മഫിയോ. 2020ൽ ലയണൽ മെസ്സി ഈ താരത്തെ പ്രശംസിച്ചിരുന്നു. അന്ന് ബാഴ്സലോണക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന മെസ്സി മഫിയോ നന്നായി ഡിഫൻഡ് ചെയ്തിരുന്നു. തന്നെ നന്നായി ബുദ്ധിമുട്ടിച്ചു എന്നായിരുന്നു മെസ്സി അന്ന് മഫിയോയെ കുറിച്ച് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *