എന്തുകൊണ്ട് തോറ്റു? ലളിതമായി പറഞ്ഞ് കാസമിറോ!

ഇന്ന് പുലർച്ച നടന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മൊറോക്കോ ബ്രസീലിനെ പരാജയപ്പെടുത്തിയത്.ബൗഫൽ, സാബിരി എന്നിവരായിരുന്നു മൊറോക്കോക്ക് വേണ്ടി ഗോളുകൾ നേടിയത്. ബ്രസീലിന്റെ ഏക ഗോൾ നേടിയത് ക്യാപ്റ്റനായ കാസമിറോയായിരുന്നു.

തുടർച്ചയായ രണ്ടാം പരാജയമാണ് ഇപ്പോൾ ബ്രസീലിനെ ഏൽക്കേണ്ടി വരുന്നത്.മത്സരശേഷം തോൽവിയുടെ കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ബ്രസീലിന്റെ നായകനായ കാസമിറോയോട് ചോദിക്കപ്പെട്ടിരുന്നു. പുതിയ താരങ്ങളും പുതിയ പരിശീലകനുമൊക്കെ ആകുമ്പോൾ ഇങ്ങനെ സംഭവിക്കാം എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു മികച്ച ടീം ആണെങ്കിൽ ഒരുപാട് കാലത്തെ ഗെയിം പ്ലാനിങ് ഉണ്ടായിരിക്കും,മാത്രമല്ല ഒരുപാട് കാലമായി തുടരുന്ന ഒരു പരിശീലകൻ ഉണ്ടായിരിക്കും,കൂടാതെ ഒരുപാട് ഹൈ ലെവലിൽ ഉള്ള താരങ്ങളും ഉണ്ടായിരിക്കും.പക്ഷേ ഞങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല, ഇവിടെ പുതിയ പരിശീലകനാണ്,ഒരുപാട് പുതിയ താരങ്ങളാണ്,പുതിയ പരിശീലകന് കീഴിൽ ഒരു ആശയം നടപ്പിലാക്കാൻ ഞങ്ങൾക്ക് കേവലം അഞ്ച് ദിവസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. തീർച്ചയായും ബ്രസീലിന്റെ ദേശീയ ടീമിൽ കളിക്കുമ്പോൾ വിജയിക്കാൻ വേണ്ടി തന്നെയാണ് ശ്രമിക്കാറുള്ളത്.പരാജയപ്പെട്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇമ്പ്രൂവ് ആവേണ്ടതുണ്ട്.പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല മത്സരം തന്നെയാണ് ” ഇതാണ് ഇപ്പോൾ കാസമിറോ പറഞ്ഞിട്ടുള്ളത്.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഈയൊരു സൗഹൃദ മത്സരം മാത്രമാണ് ബ്രസീൽ കളിക്കുന്നത്.ഇനി താരങ്ങൾ എല്ലാവരും തങ്ങളുടെ ക്ലബ്ബുകളിലേക്ക് മടങ്ങും. അടുത്ത ജൂൺ മാസത്തിലാണ് ഇനി ബ്രസീലിനെ കളിക്കളത്തിൽ കാണാനാവുക.

Leave a Reply

Your email address will not be published. Required fields are marked *