എന്തുകൊണ്ടാണ് ബ്രസീലിൽ നിന്നും ഇത്രയധികം പ്രതിഭകൾ ഉണ്ടാവുന്നത്? മറുപടിയുമായി വിനീഷ്യസ്!

ഫുട്ബോൾ ലോകത്തിന് ഏറ്റവും കൂടുതൽ പ്രതിഭകളെ നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. ഓരോ വർഷവും നിരവധി താരങ്ങളാണ് ബ്രസീലിയൻ ഫുട്ബോളിൽ നിന്നും യൂറോപ്യൻ ഫുട്ബോളിലേക്ക് എത്താറുള്ളത്.വിനീഷ്യസ് ജൂനിയർ അത്തരത്തിലുള്ള ഒരു താരമാണ്.എൻഡ്രിക്കും മെസ്സിഞ്ഞോയുമൊക്കെ ഇപ്പോൾ അതേ വഴിയിൽ തന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ ഒരുപാട് ഇതിഹാസങ്ങൾ ബ്രസീലിൽ നിന്നും ഉദയം ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് ബ്രസീലിൽ ഇത്രയധികം പ്രതിഭകൾ ഉദയം ചെയ്യുന്നത്? ഈ ചോദ്യം പുതിയ അഭിമുഖത്തിൽ വിനീഷ്യസ് ജൂനിയർ റോഡ് തന്നെ ചോദിക്കപ്പെട്ടിരുന്നു.വിശദമായ ഒരു മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്. ഫുട്ബോൾ എന്നത് ബ്രസീലിയൻ കൾച്ചറിന്റെ തന്നെ ഭാഗമാണ് എന്നാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഫുട്ബോൾ എന്നത് ബ്രസീലിയൻ കൾച്ചറിന്റെ തന്നെ ഭാഗമാണ്. ഞങ്ങളുടെ സമൂഹത്തിന് ഫുട്ബോൾ വളരെയധികം പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ കുട്ടിക്കാലം മുതലേ ഭൂരിഭാഗം സമയത്തും ഞങ്ങൾ തെരുവുകളിൽ പന്തുതട്ടുകയായിരിക്കും. ഞങ്ങളുടെ ക്രിയേറ്റിവിറ്റിയും ഫുട്ബോളിലെ സ്കില്ലുകളും ഇമ്പ്രൂവ് ആവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം അത് തന്നെയാണ്.തെരുവുകളിൽ നിയമങ്ങളോ ടാക്റ്റിക്സുകളോ ഉണ്ടാവില്ല. ഒരു ബോളും എതിരാളിയും നിങ്ങളും മാത്രമായിരിക്കും ഉണ്ടാവുക. പരിഹാരം കണ്ടെത്താനുള്ള ഒരുപാട് മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ ഉണ്ടാകും.അങ്ങനെ നമ്മൾ സ്വയം ക്രിയേറ്റീവ് ആകും. ബ്രസീലിയൻ താരങ്ങളുടെ ഈ പ്രതിഭ, അത് ഞങ്ങളുടെ DNA യിൽ തന്നെ ഉള്ളതാണ് ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.

ബ്രസീലിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ ആദ്യത്തെ രണ്ടു വർഷങ്ങളിൽ നന്നായി ബുദ്ധിമുട്ടിയ താരമാണ് വിനീഷ്യസ്.പക്ഷേ അദ്ദേഹം പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരികയായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഈ ബ്രസീലിയൻ സൂപ്പർ താരം.

Leave a Reply

Your email address will not be published. Required fields are marked *